അബൂദബി: തലസ്ഥാന നഗരിയിലെ സൗജന്യ പാർക്കിങ് സൗകര്യങ്ങൾ നിർത്തലാക്കുന്നു. ആഗസ്റ്റ് 18 മുതൽ അബൂദബി നഗരത്തിലെ പാർക്കിങ് സ്ഥലങ്ങളെല്ലാം പണം നൽകി ഉപയോഗിക്കേണ്ടവയായി മാറുമെന്ന് അബൂദബി ഗതാഗത വകുപ്പ് വ്യക്തമാക്കി. സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനും അനാശ്യാസകരമായ പാർക്കിങ് രീതികൾ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇൗ നടപടിയെന്നും വാഹന ഉടമകൾ വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്യുന്നതിന് റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റുകൾ സ്വന്തമാക്കണമെന്നും അധികൃതർ നിർദേശിച്ചു.
2009 മുതലാണ് അബൂദബിയിൽ പാർക്കിങ് മേഖലകൾ ഏർപ്പെടുത്തിയത്.തിരക്കേറിയ പ്രദേശങ്ങളിലായാണ് ക്രമേണ പെയ്ഡ് പാർക്കിങ് പ്രാബല്യത്തിൽ വന്നത്. സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ മണിക്കൂറിൽ രണ്ട്, മൂന്ന് ദിർഹം വീതമാണ്. ഇതുവരെ പണം നൽേകണ്ടതില്ലാതിരുന്ന മുറൂർ, ബതീൻ തുടങ്ങിയ മേഖലകളും പെയ്ഡ് പാർക്കിങ് ഇടങ്ങളായി മാറും. ഇവിടങ്ങളിലെ താമസക്കാർ പെർമിറ്റ് നേടാത്ത പക്ഷം മണിക്കൂറിന് പണം നൽകി പാർക്ക് ചെയ്യേണ്ടി വരും.
പ്രവാസികൾക്ക് പരമാവധി രണ്ട് പാർക്കിങ് പെർമിറ്റുകളാണ് ലഭിക്കുക. ആദ്യ പെർമിറ്റിന് 800 ദിർഹവും രണ്ടാമത്തെതിന് 1200 ദിർഹവും ഫീസ് നൽകണം. സ്വദേശികൾക്ക് താമസിക്കുന്ന വില്ലക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാം.അപാർട്മെൻറുകളിൽ താമസിക്കുന്ന സ്വദേശികൾക്ക് നാല് പെർമിറ്റുകൾ സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.