അബൂദബി: പുരാതന സംസ്കൃതിയെ നവീന സാേങ്കതികവിദ്യയിലേക്ക് പരാവർത്തനം നടത്തി അബൂദബി ഇൻറർനാഷനൽ ഹണ്ടിങ്^ഇക്വിസ്ട്രിയൻ എക്സിബിഷൻ സന്ദർശകരെ ആകർഷിക്കുന്നു. മൃഗയാവിനോദം ഇഷ്ടപ്പെടുന്നവർക്കും കുതിരക്കമ്പക്കാർക്കും പ്രാപ്പിടിയൻ പക്ഷിേപ്രമികൾക്കും സഞ്ചാരപ്രിയർക്കും കാണാനും പരിചയപ്പെടാനും വാങ്ങാനും നിരവധി സാമഗ്രികൾ ഒരുക്കിയ സ്റ്റാളുകൾ പ്രദർശനത്തിൽ സജീവമാണ്. അബൂദബി പരിസ്ഥിതി ഏജൻസി, ഹൂബാറ സംരക്ഷണ അന്താരാഷ്ട്ര ഫണ്ട്, അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ്, കൾച്ചറൽ പ്രോഗ്രാംസ്^ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെ എമിറേറ്റ് ഫാൽകണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ കുതിരയോട്ട മത്സരങ്ങൾക്കുള്ള സാമഗ്രികളും വിവിധ വേട്ടയുപകരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന പ്രാപ്പിടിയൻ പക്ഷികളും വിൽപനക്കും പ്രദർശനത്തിനുമായി ഒരുക്കിയിരിക്കുന്നു.
ക്യാമ്പിങ് ടെൻറുകൾ ഉൾപ്പെടെ കാടുകളിലേക്കും മരുഭൂമികളിലേക്കും യാത്ര ചെയ്യുന്നവർക്കുള്ള വ്യത്യസ്ത ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ട്. യു.എ.ഇയുടെ പാരമ്പര്യം വിളിച്ചോതുന്ന സ്റ്റാളുകൾ ചരിത്രകുതുകികളെ ആകർഷിക്കും. കരകൗശല വസ്തുക്കളും പഴയകാല നാണയങ്ങളും കറൻസികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പുരാതന കാലത്തെ അറേബ്യൻ വീടുകൾ, ഗൃഹോപകരണങ്ങൾ, വ്യക്തിപരമായ ഉപയോഗത്തിനുള്ള വസ്തുക്കൾ എന്നിവ കൗതുകമുണർത്തും. യു.എ.ഇ സംസ്കാരവും പാരമ്പര്യവും വിദ്യാർഥികൾക്ക് പകർന്നുനൽകുന്ന ശിൽപശാലകളും പ്രദർശനത്തിെൻറ പ്രത്യേകതയാണ്. കുട്ടികളുടെ വിജ്ഞാന സ്ഥലം ഇത്തവണത്തെ അഡിഹെക്സിെൻറ പ്രത്യേകതയാണ്.
ശിൽപശാലകൾ, ഗെയിമുകൾ, പരിസ്ഥിതി ബോധവത്കരണ പരിപാടികൾ എന്നിവ ഇവിടെ നടക്കും. അറേബ്യൻ കുതിരകളുടെ ബ്യൂട്ടി ഷോ, ഫാൽക്കൺ മത്സരങ്ങൾ, നായകൾ, വിവിധ പക്ഷികൾ എന്നിവയും പ്രദർശനത്തിലുണ്ടാകും. അൽെഎൻ മൃഗശാലയുടെ പക്ഷിപ്രദർശനം നിരവധി പേരെയാണ് ആകർഷിക്കുന്നത്. പരിശീലനം നൽകിയ വിവിധയിനം തത്തകളുടെ പ്രകടനങ്ങളാണ് ഏറെ ആസ്വാദ്യകരം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രദർശകർ മേളയിൽ പെങ്കടുക്കുന്ണ്ടെ്. പരിസ്ഥിതി സംരക്ഷണം, ഹണ്ടിങ്, സഫാരി, ആയുധങ്ങൾ, ഫാൽക്കൺറി, ഇക്വിസ്ട്രിയൻ, മറൈൻ സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിലെ ദേശീയ^അന്തർദേശീയ കമ്പനികൾ പ്രദർശനത്തിെൻറ ഭാഗമാണ്. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പ്രദർശനം സെപ്റ്റംബർ 29 വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.