അബൂദബി: എമിറേറ്റിെൻറ ചരിത്രത്തിൽ ആദ്യമായി അബൂദബി കോടതികളിൽ അമേരിക്കൻ ജഡ്ജിമാർക്ക് നിയമനം. കോളീൻ ഒാട്ട ൂൾ (58), ഒറാൻ വൈറ്റിങ് (57) എന്നീ അമേരിക്കൻ ജഡ്ജിമാരെയാണ് നിയമിച്ചത്. ഇവർ ഉടൻ അബൂദബി നീതിന്യായ വകുപ്പിെൻറ കോമേഴ്സ്യൽ കോടതിയിൽ ചുമതലയേൽക്കും. പ്രാഥമിക കോമേഴ്സ്യൽ കോടതിയിലെ മുഖ്യ ചേംബറിലായിരിക്കും ഇവർ കേസ് കേൾക്കുക. പത്ത് ലക്ഷം ദിർഹമിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളിന്മേലുള്ള കേസുകളാണ് മുഖ്യ ചേംബറിൽ പരിഗണിക്കുന്നത്.
എല്ലാ കോടതി രേഖകളും ഇംഗ്ലീഷിലും ലഭ്യാമാക്കാൻ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് നീതിന്യായ വകുപ്പ് കോടതിയിൽ അമേരിക്കൻ ജഡ്ജിമാരെ നിയമിച്ചത്.എമിറേറ്റിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും നീതിന്യായ വകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് നിയമനത്തിന് ഉത്തരവിട്ടത്. ജുഡീഷ്യറിയുടെ ചരിത്രത്തിൽ പുതിയ ചുവടുവെപ്പാണിതെന്ന് അബൂദബി നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറി യുസുഫ് അൽ ഇബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.