അബൂദബിയില്‍ ബൈക്കുകള്‍ക്ക്  546 പാര്‍ക്കിങ് ഇടങ്ങള്‍ ആറ് മാസം പാര്‍ക്കിങ് സൗജന്യം

അബൂദബി: അബൂദബി നഗരത്തില്‍ ബൈക്കുകള്‍ക്ക് 546 പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയതായി നഗരസഭ-ഗതാഗത വകുപ്പ് അറിയിച്ചു. ഇവിടങ്ങളില്‍ ആറ് മാസം പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 
പാര്‍ക്കിങ് ഇടങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള സമഗ്ര ഗതാഗത കേന്ദ്രത്തിന്‍െറ (ഐ.ടി.സി) നടപടികളുടെ ഭാഗമായാണ് ബൈക്കുകള്‍ക്ക് പാര്‍ക്കിങ് സ്ഥലം ഒരുക്കിയത്. 

ഒന്നാം ഘട്ടത്തില്‍ പത്ത് മേഖലകളിലാണ് ബൈക്കുകള്‍ക്ക് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും ആറ് മാസം ഇവിടെ സൗജന്യമായി പാര്‍ക്ക് ചെയ്യാമെന്നും മവാഖിഫ് ഡയറക്ടര്‍ മുഹമ്മദ് ആല്‍ മുഹൈരി പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തിയും കൂടുതല്‍ കാര്യക്ഷമമായ സേവനവും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇ16 പാര്‍ക്കിങ് മേഖലയില്‍ എട്ടിടങ്ങളിലായി 46 ബൈക്കുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ16-01 മേഖലയില്‍12 ഇടങ്ങളിലായി 58 ബൈക്കുകള്‍ക്കും ഇ16-02 മേഖലയില്‍ 17 ഇടങ്ങളിലായി 65 ബൈക്കുകള്‍ക്കും ഇ 18-02 മേഖലയില്‍ 13 ഇടങ്ങളിലായി 77 ബൈക്കുകള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഇ-15 മേഖലയില്‍ 75 ബൈക്കുകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ 13 മേഖലയിലെ നാലിടങ്ങളിലായി 18 ബൈക്കുകള്‍ക്കും പാര്‍ക്ക് ചെയ്യാം. 

ഇ നാല്-01മേഖലയിലാണ് ഏറ്റവും കൂടുതല്‍ ബൈക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുള്ളത്. 
26 സ്ഥലങ്ങളിലായി 115 ബൈക്കുകള്‍ക്ക് ഈ മേഖലയില്‍ പാര്‍ക്ക് ചെയ്യാം. ഇ ഏഴ്-01 മേഖലയില്‍ രണ്ട് സ്ഥലങ്ങളിലായി 18, ഡബ്ള്യു രണ്ട് മേഖലയില്‍ 41, ഡബ്ള്യൂ ഒമ്പത് മേഖലയിലെ അഞ്ച് സ്ഥലങ്ങളിലായി 33 ബൈക്ക് പാര്‍ക്കിങ് സൗകര്യവും തയാറാക്കിയിട്ടുണ്ട്. 

News Summary - abudabi bike parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.