അബൂദബി: തത്വശാസ്ത്രങ്ങൾക്കും ഉൾക്കാഴ്ചകൾക്കും നിറം നൽകി അബൂദബി ആർട്ട് പ്രദർശനം ആരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ 19 രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ പെങ്കടുക്കുന്ന കലാപ്രദർശനം വിവിധ സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന പെയിൻറിങ്ങുകൾ കൊണ്ടും ഇൻസ്റ്റലേഷനുകൾ കൊണ്ടും സമ്പന്നമാണ്. അബൂദബി ആർട്ടിെൻറ പത്താമത് പതിപ്പാണ് ഇത്. പ്രദർശനങ്ങൾക്ക് പുറമെ കലാപരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. പ്രദർശനം 17ന് സമാപിക്കും.
‘ഗേറ്റ്വേ’ എന്ന അതിഥി ക്യുറേറ്ററുടെ വിഭാഗത്തിൽ ‘സ്ട്രക്ചേഴ്സ് ഒാഫ് മീനിങ്’ എന്ന തലക്കെട്ടിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമ്മാദ് നാസറിെൻറ കലാസൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. ‘ബിയോണ്ട്: എമർജിങ് ആർട്ടിസ്റ്റ്’ സെക്ഷൻ പ്രശസ്ത ഇമറാത്തി ആർട്ടിസ്റ്റ് മുഹമ്മദ് അഹ്മാദ് ഇബ്രാഹിം ആണ് അവതരിപ്പിക്കുന്നത്. ‘ഫോക്കസ്: െഎകൺസ്’ പ്രദർശനത്തിന് ഡോ. ഉമർ ഖോലിഫ് നേതൃത്വം നൽകുന്നു.
അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ സന്ദർശകർക്ക് വ്യത്യസ്തമായ കാഴ്ചകളാണ് അബൂദബി ആർട്ട് സാധ്യമാക്കുന്നത്. ലോകോത്തര കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങളും ആകർഷണീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.