അബൂദബിയിൽ രണ്ട്​ മിനി ബസുകൾ കൂട്ടിയിടിച്ച്​ 32 പേർക്ക്​ പരിക്ക്​

അബൂദബി: അബൂദബിയിൽ രണ്ട്​ മിനി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച്​ 32 പേർക്ക്​ പരിക്കേറ്റു. ഞായറാഴ്​ച വൈകുന്നേരം 4.35ഒാടെയാണ്​ അപകടം. മിനി ബസുകളിലൊന്ന്​ ചുവപ്പ്​ സിഗ്​നൽ ലംഘിച്ചതാണ്​ അപകട കാരണം. എംബസി ഡിസ്​ട്രിക്​ടിന്​ സമീപം പെപ്​സി​-കോകകോള ഫാക്​ടറികൾക്ക്​ അരികിലായാണ്​ അപകടം നടന്നതെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന്​ ഗതാഗത-പട്രോൾ ഡയറക്​ടറേറ്റ്​ ഡയറക്​ടർ ബ്രിഗേഡിയർ ഖലീഫ ആൽ ഖെയ്​ലി അറിയിച്ചു. പൂർണമായും ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - abudabi accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT