Posted On
date_range Updated On
date_range അബൂദബിയിലേക്ക് വിസിറ്റിങ് വിസക്കാർക്ക് പ്രവേശനമില്ല
അബൂദബി: റസിഡൻറ് വിസയുള്ളവർക്ക് മാത്രമെ അബൂദബി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകുകയുള്ളു എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റിയുടെ നിർദേശ പ്രകാരമാണ് നിയന്ത്രണം.
ഇതോടെ, സന്ദർശക വിസക്കാർക്ക് അബൂദബി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിക്കില്ല. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള സന്ദർശക വിസക്കാരുടെ യാത്ര ഇതുമൂലം മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എയർഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മറ്റ് വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല. എങ്കിലും, ഫെഡറൽ അതോറിറ്റിയുടെ നിർദേശമായതിനാൽ വിസിറ്റിങ് വിസക്കാർ അബൂദബി വഴിയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.