നാലാം ഡോസ് കോവിഡ് ബൂസ്റ്റര്‍ വാക്സിനുമായി അബൂദബി
അബൂദബി: ഫൈസറിന്റെയോ സിനോഫാമിന്റെയോ നാലാമത് ഡോസ് ബൂസ്റ്റര്‍ വാക്സിന് ഉടൻ എത്തുമെന്ന് അബൂദബി ആരോഗ്യ വകുപ്പ്. വാക്സിൻ സ്വീകരിച്ച ദിവസം, പ്രായം അടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ബൂസ്റ്റര്‍ ഡോസിനുള്ള അര്‍ഹത നിര്‍ണയിക്കുകയെന്ന് ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. നിർദിഷ്ട കേന്ദ്രങ്ങളിലൂടെ സൗജന്യമായാണ് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത്. ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവയസ്സു മുതലുള്ള കുട്ടികള്‍ക്ക് അബൂദബിയില്‍ കോവിഡ് വാക്സിന് നല്‍കിത്തുടങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്ക് നല്കിയിരുന്നതുപോലെ ആദ്യ ഡോസ് വാക്സിനെടുത്ത് 21 ദിവസം കഴിഞ്ഞാണ് കുട്ടികള്‍ക്കും കോവിഡ് വാക്സിന് നല്‍കുന്നത്.
നാലാം ഡോസ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
- സിനോഫാമിന്റെ രണ്ടോ മൂന്നോ ഡോസുകള്‍ സ്വീകരിച്ചവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹത. അവസാന ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവര്‍ക്ക് സിനോഫാമിന്റെയോ ഫൈസറിന്റെയോ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നതാണ്.
- സിനോഫാമിന്റെ രണ്ട് ഡോസുകളും ഫൈസറിന്റെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച് ആറുമാസം പിന്നിട്ടവര്‍ക്ക് നാലാമത് ഡോസ് സ്വീകരിക്കാവുന്നതാണ്.
- ഫൈസറിന്റെ രണ്ടോ അല്ലെങ്കില്‍ മൂന്നോ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് അവസാന ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം.
- ഗുരുതര രോഗമുള്ളവർക്ക് മൂന്നാമത്തെ കോവിഡ് വാക്സിന് സ്വീകരിച്ച് മൂന്നുമാസത്തിനുശേഷം നാലാം ഡോസ് സ്വീകരിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.