അബൂദബി: 2025ന്റെ ആദ്യ പാദത്തില്‍ സാംസ്കാരിക, വിനോദസഞ്ചാര മേഖലയില്‍ അബൂദബി മികച്ച വളര്‍ച്ച കൈവരിച്ചതായി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ്. ആദ്യ മൂന്നു മാസത്തില്‍ 14 ലക്ഷം സന്ദര്‍ശകരാണ് അബൂദബിയിലെത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെത്തിയ സഞ്ചാരികളേക്കാള്‍ കൂടുതല്‍ പേര് ഈ വര്‍ഷം എമിറേറ്റില്‍ എത്തി.
ദുബൈയില്‍ ആരംഭിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2025ല്‍ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടത്. വിനോദസഞ്ചാരികളുടെ വരവിലൂടെ എമിറേറ്റിലെ ഹോട്ടലുകള്‍ 230 കോടി ദിര്‍ഹത്തിന്റെ വരുമാനം നേടി. മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിനേതിനേക്കാള് 18 ശതമാനം അധികമാണ് ഇത്.
2025ല്‍ വിനോദസഞ്ചാര മേഖലയില്‍ നിന്ന് സമ്പദ്വ്യവസ്ഥക്ക് 6200 കോടി ദിര്‍ഹം സംഭാവന നേടുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നതിന്റെ പ്രാരംഭ സൂചനയാണ് ഈ വളര്‍ച്ച നല്‍കുന്നത്. അബൂദബിയെ സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അണ്ടര്‍ സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.