അബൂദബി: ഓണ്‍ലൈന്‍, ഫോൺ കോള്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കുന്നത് തുടരണമെന്ന് പൊതുജനങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് അബൂദബി പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. തട്ടിപ്പുകാര്‍ വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന നവീന തട്ടിപ്പുരീതികളെക്കുറിച്ചും അബൂദബി പൊലീസിലെ സൈബര്‍ക്രൈം വകുപ്പ് മേധാവി ലഫ്. കേണല്‍ അലി ഫാരിസ് അല്‍ നുഐമി അബൂദബി നിവാസികളെ ബോധവത്കരിച്ചു.
വിഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കിയത്. ഫോൺ കോളുകളിലൂടെയോ ഓണ്‍ലൈനായോ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിശദാംശങ്ങളും ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്നും ആധികാരികത ഉറപ്പാക്കാതെ പരസ്യങ്ങളോട് പ്രതികരിക്കുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മോഹനവാഗ്ദാനങ്ങളിലൂടെയാണ് മിക്കപ്പോഴും തട്ടിപ്പുകാര്‍ ഇരകളെ വീഴ്ത്തുന്നതെന്നും ഇതിനാല്‍ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംശയകരമായ എന്തെങ്കിലും സന്ദേശങ്ങളോ ഫോൺ കോളുകളോ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ഇക്കാര്യം പൊലീസിന്റെ ഔദ്യോഗിക ചാനലുകള്‍ മുഖേന അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.