Posted On
date_range Updated On
date_range നിയമലംഘനം; അബൂദബിയിൽ ഇറച്ചിക്കട പൂട്ടി
അബൂദബി: ഭക്ഷ്യസുരക്ഷ നിയമം തുടര്ച്ചയായി ലംഘിച്ച മാംസവില്പന കേന്ദ്രം അബൂദബി കാര്ഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്സ) പൂട്ടിച്ചു. സായിദ് തുറമുഖത്തില് പ്രവര്ത്തിച്ചുവന്നിരുന്ന ബോഹ ബച്ചറി എല്.എല്.സിക്കെതിരെയാണ് നടപടി.
പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയുയര്ത്തും വിധമാണ് സ്ഥാപനം പ്രവര്ത്തിച്ചിരുന്നതെന്ന് അഡാഫ്സ വ്യക്തമാക്കി. താക്കീത് നല്കിയിട്ടും ഇവ പരിഹരിക്കുന്നതില് സ്ഥാപനം വീഴ്ചവരുത്തിയെന്നും തുടര്ന്നാണ് പൂട്ടല് നടപടിയിലേക്ക് കടന്നതെന്നും അഡാഫ്സ പ്രസ്താവനയില് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.