അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ‘ടെർമിനൽ എ’യിൽ നിന്നും ശനിയാഴ്ച ഉച്ചക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം വൈകുന്നു. സാങ്കേതിക തകരാർ മൂലം കണ്ണൂരിൽ നിന്നുള്ള വിമാനം അബൂദബിയിലേക്ക് തിരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. ഉച്ചക്ക് 1.20ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 5.10ന് പുപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിമാനം കണ്ണൂരിൽ എത്തുന്ന സമയം രാത്രി 10.10 എന്നാണ് അറിയിച്ചിട്ടുള്ളത്.
വിമാനം വൈകുന്നതിനെക്കുറിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും ഇൻഡിഗോ അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. വിമാനത്താവള വെബ്സൈറ്റിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് വഴി വിവരം അറിഞ്ഞത് മാത്രമാണ് യാത്രക്കാർക്ക് ലഭിച്ച ഏക വിവരം. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസ് നാല് മണിക്കൂറോളം വൈകുമെന്ന വിവരം പലരും അറിഞ്ഞത്.
യാത്രക്കാരിൽ ഭൂരിഭാഗവും കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലക്കാരാണ്. കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർക്കാണ് നിലവിൽ വിമാനത്താവളത്തിൽ എത്തിയ ശേഷം കാത്തിരിക്കേണ്ടി വന്നത്. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചോ കൃത്യമായ കാരണത്തെക്കുറിച്ചോ വ്യക്തമായ മറുപടി നൽകാത്തതിൽ യാത്രക്കാർ വലിയ പ്രതിസന്ധിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.