പ്രതീകാത്മക ചിത്രം
അബൂദബി: വായു മലിനീകരണം തടയാനും പൊടിപടലങ്ങള്‍ പടരുന്നത് നിയന്ത്രിക്കാനുമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യവസായ സ്ഥാപനത്തിന് അബൂദബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി) 25,000 ദിര്‍ഹം പിഴ ചുമത്തി. എമിറേറ്റിലെ വ്യവസായ മേഖലകളില്‍ പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും നിയമലംഘനങ്ങള്‍ തടയുന്നതിന്റെയും ഭാഗമായാണ് നടപടി.
വായുവിന്റെ ഗുണനിലവാരത്തെയും പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ പൊടിപടലങ്ങള്‍ ഉയരുന്നതും അന്തരീക്ഷ മലിനീകരണവുമുണ്ടാക്കുന്ന ചട്ടങ്ങള്‍ സ്ഥാപനം ലംഘിച്ചതായി ഏജന്‍സി കണ്ടെത്തി. അബൂദബിയിലെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിരമായ വ്യവസായ രീതികളും പ്രോത്സാഹിപ്പിക്കാന്‍ ഇ.എ.ഡി നടപ്പാക്കിവരുന്ന കര്‍ശന പരിശോധനകളുടെ ഭാഗമായാണ് പിഴയിട്ടത്. വ്യവസായ സ്ഥാപനങ്ങള്‍ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.