അബൂദബി: തിരക്ക് കുറക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി വാരാന്ത്യത്തില്‍ വലിയ വാഹനങ്ങള്‍ക്കും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായി അബൂദബി മൊബിലിറ്റി.
അല്‍ഐനിലെ ഹസ്സ ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ ഡിസംബര്‍ രണ്ടിന് ഉച്ച മുതൽ ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ ഒന്നു വരെയാണ് വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഡിസംബര്‍ 2 രാത്രി 11.59 വരെയാണ് അബൂദബിയിലും സഅദിയാത്ത് ഐലന്‍ഡിലും വലിയ വാഹനങ്ങള്‍ക്കും തൊഴിലാളികളുമായി പോവുന്ന ബസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അബൂദബി-അല്‍ഐന്‍ റോഡില്‍ (ഇ22) ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 3 മുതല്‍ ഡിസംബര്‍ രണ്ടിന് രാത്രി 11.59 വരെ ലേബര്‍ ബസുകള്‍ ഇറങ്ങുന്നതിന് വിലക്കുണ്ട്.
ശൈഖ് മഖ്തൂം ബിന്‍ റാഷിദ് റോഡ് (ഇ11), അല്‍ റാഹ ബീച്ച് റോഡ്(ഇ10)റോഡ് എന്നിവിടങ്ങളില്‍ ഡിസംബര്‍ ഒന്നു മുതല്‍ വലിയ വാഹനങ്ങള്‍ വിലക്കിയതായി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. മുസ്സഫയിലെ (ഇ30)അല്‍ റൗദ റോഡില്‍ ബ്രിഡ്ജസ് കോംപ്ലക്സ് മുതല്‍ ട്രക്ക് ബ്രിഡ്ജ് വരെ ഇരുവശങ്ങളിലേക്കും തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ക്ക് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.