അ​ബൂ​ദ​ബി സി.​എ​സ്.​ഐ ദേ​വാ​ല​യം ഇ​ന്ന് തു​റ​ക്കും

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ സി.​എ​സ്.​ഐ ച​ര്‍ച്ച് ഏ​പ്രി​ല്‍ 28 ഞാ​യ​റാ​ഴ്ച വി​ശ്വാ​സി​ക​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ബൂ​ദ​ബി-​ദു​ബൈ ഹൈ​വേ​യി​ല്‍ അ​ബൂ​മു​റൈ​ഖ​യി​ല്‍ ബാ​പ്‌​സ് ഹി​ന്ദു മ​ന്ദി​റി​ന് എ​തി​ര്‍വ​ശ​ത്തെ 4.37 ഏ​ക്ക​റി​ലാ​ണ് ദേ​വാ​ല​യം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ക്ക് മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം നി​ര്‍വ​ഹി​ക്കും. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ ക​ള്‍ച​റ​ല്‍ വ​കു​പ്പി​ല്‍നി​ന്നു​ള്ള അ​ധി​കൃ​ത​രും ക്ഷ​ണി​താ​ക്ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍ന്നു​ള്ള എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ച​ര്‍ച്ച് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍, സി.​എ​സ്.​ഐ പാ​രി​ഷ് വി​കാ​രി ലാ​ല്‍ജി എം. ​ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി ജോ​ണ്‍, സെ​ക്ര​ട്ട​റി ജോ​ണ്‍സ​ണ്‍ തോ​മ​സ്, ചെ​റി​യാ​ന്‍ വ​ര്‍ഗീ​സ്, ജോ​ര്‍ജ് മാ​ത്യു, ബി​ജു ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Abu Dhabi CSI Church to Open Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.