യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഫോര്‍മുല 1 റേസിങ് കാണാനെത്തിയ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കാണികളെ അഭിവാദ്യം ചെയ്യുന്നു
അബൂദബി: യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന 17ാമത് ഫോര്‍മുല 1 ഇത്തിഹാദ് എയര്‍വേസ് അബൂദബി ഗ്രാന്‍ഡ് പ്രീയുടെ ഫൈനല്‍ കാണാനെത്തി അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. യു.എ.ഇയിൽ നടക്കുന്ന ഏറ്റവും ആവേശകരമായ കായിക ഇനങ്ങളിൽ ഒന്നാണ് ഫോർമുല വൺ റേസിങ്. ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുള്ള പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരം കാണാൻ പ്രമുഖരാണ് എത്തിയിട്ടുള്ളത്. യു.എ.ഇ ദേശീയ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
യു.എ.ഇയിലെ അല്‍ ഫുര്‍സാന്‍ ഏറോബാറ്റിക്‌സ് ടീമിന്‍റെയും ഇത്തിഹാദ് എയര്‍വേസിന്‍റെയും വ്യോമ പ്രകടനവും ഫൈനല്‍ വേദിയില്‍ അരങ്ങേറി. ഇക്വഡോര്‍ പ്രസിഡന്‍റ് ഡാനിയല്‍ നൊബോ, ടാടാര്‍സ്റ്റാന്‍ പ്രസിഡന്‍റ് റുസ്തം മിന്നിഖനോവ്, ബഹ്‌റയ്ന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമല്‍ അല്‍ ഖലീഫ രാജകുമാരന്‍, ഇക്വട്ടോറിയല്‍ ഗിനിയ വൈസ് പ്രസിഡന്‍റ് ടിയോഡോറഓ എന്‍ഗിമ ഒബിയാങ് മാന്‍ഗ്വേ, റാസല്‍ ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.