പ്രതീകീത്മക ചിത്രം
അബൂദബി: മുന്‍ ഭര്‍ത്താവ് പണം നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി നല്കിയ പരാതി തള്ളി അബൂദബി സിവില്‍ ഫാമിലി കോടതി. വിവാഹസമയത്ത് താന്‍ വായ്പ നല്കിയ 55,000 ദിര്‍ഹം വിവാഹമോചനശേഷവും തിരികെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് മുന്‍ ഭര്‍ത്താവിനെതിരെ യുവതി കോടതിയെ സമീപിച്ചത്. ഈ തുകക്കു പുറമെ 5000 ദിര്‍ഹം നഷ്ടപരിഹാരവും യുവതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, യുവതിയുടെ വാദം മുന്‍ ഭര്‍ത്താവ് തള്ളി. തെളിവുകളില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി നിയോഗിച്ച വിദഗ്ധന്‍ ഇരുവരും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചു. ഇരുവരും തമ്മില്‍ നിരവധി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതിനാല്‍ ഏതാണ് വായ്പയെന്നു നിര്‍ണയിക്കാനാവില്ലെന്നും വിദഗ്ധന്‍ കോടതിയെ അറിയിച്ചു. കൈമാറിയ തുക വായ്പയാണെന്നു തെളിയിക്കുന്നതില്‍ യുവതി പരാജയപ്പെട്ടുവെന്നു കോടതി വിലയിരുത്തി.
തുടര്‍ന്ന് ആരോപണം തെളിയിക്കുന്നതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് തള്ളുകയായിരുന്നു. കോടതിച്ചെലവ് പരാതിക്കാരിയോട് വഹിക്കാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.