അബൂദബി കോഓപറേറ്റിവ് സൊസൈറ്റിയുടെ റമദാന് ബോക്സ് വാര്‍ത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുന്നു
അബൂദബി: നാലായിരത്തില്‍ അധികം ഉല്പന്നങ്ങള്ക്ക് 60 ശതമാനം വരെ കിഴിവും 185 അവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവും ഏര്‍പ്പെടുത്തി റമദാനെ വരവേല്‍ക്കാന്‍ അബൂദബി കോഓപറേറ്റിവ് സൊസൈറ്റി (എഡികൂപ്) സജ്ജമായി. ഓരോ 250 ദിര്‍ഹം ചെലവഴിച്ചാന് 50 ദിര്‍ഹം കാഷ് ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്. ഈ തുക അടുത്ത തവണ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപയോഗിക്കാനാവും. 2.5 കോടി ദിര്‍ഹമിന്റെ 30,000 ഇഫ്താര്‍ സമ്മാനങ്ങള്‍ ഖലീഫ ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ വിതരണം ചെയ്യാനും സൗകര്യമൊരുക്കിയതായി എഡികൂപ് റീടെയ്ല്‍ സി.ഇ.ഒ ബെര്‍ട്രാന്‍ഡ് ലൂമായെ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
100 ദിര്‍ഹം, 150 ദിര്‍ഹം എന്നീ നിരക്കില്‍ 8,000 പ്രീ-പാക്ക് ചെയ്ത റമദാന് അവശ്യ വസ്തുക്കളുടെ ബോക്സുകളും ഇക്കുറി തയാറാക്കിയിട്ടുണ്ട്. ഇത് സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. എഡികൂപ് ഇ-കോമേഴ്സ് ആപ്, ഇന്സ്റ്റാഷോപ്, തലാബത്ത് എന്നിവയിലൂടെ വേഗത്തിലും വിശ്വസനീയമായും എക്സ്പ്രസ് ഡെലിവറിയിലൂടെ നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അബൂദബി, അല്‍ഐന്‍, ദഫ്റ, ദല്‍മ, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളിലെ എല്ലാ എഡ്കൂപ് ഷോപ്പുകള്‍ മുഖേന ഓണ്‍ലൈനിലും ഷോപ്പിങ് നടത്താം.
ഫ്രഷ് ഐറ്റങ്ങൾ ഉള്‍പ്പെടെയുള്ള പ്രധാന കാറ്റഗറികളില്‍ 1400 അവശ്യ ഇനങ്ങള്‍ എല്ലായ്പ്പോഴും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. നൂറിലധികം സ്റ്റോറുകളില്‍ പ്രതിദിനം 65,000ത്തിലധികം പേരാണ് ഷോപ്പിങ്ങിനായി എത്തുന്നത്. വാര്‍ത്തസമ്മേളനത്തില്‍ ഗ്രൂപ് ചീഫ് കോര്‍പറേറ്റ് സപ്പോര്‍ട്ട് ഓഫിസര്‍ അഫാന് അല്‍ ഖൂരിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.