അബൂദബി/ ന്യൂഡൽഹി : സൈന്യവും വിമതരായ ഹൂതികളും യെമനിൽ യുദ്ധം തുടരുന്നതിനിടെ മരണമ ുഖത്തുനിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന അബ്ദുല്ല സാലേ ഹസ്സെൻറയും ഫാത്തിമ മുഹമ ്മദ് അലി മുഹ്സിെൻറയും മുഖത്തിപ്പോൾ നിറഞ്ഞപുഞ്ചിരി. രാജ്യത്ത് യുദ്ധം അവസാനിച്ചി ട്ടില്ലെങ്കിലും മരണത്തെ മറികടന്ന ആശ്വാസത്തിലാണിവർ. അതിനുള്ള ഇവരുടെ നന്ദിയും കട പ്പാടും യു.എ.ഇ സർക്കാരിനോടും ഡൽഹിയിലെ മെഡിയോർ ആശുപത്രിയിലെ ഡോക്ടർമാരോടും നേഴ്സുമാരോടുമാണ്.
നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരിച്ചുപിടിക്കാൻ അബൂദബി കേന്ദ്രമായുള്ള ഈ ആശുപത്രിയിലെ ജീവനക്കാരുടെ പരിപാലനവും സഹായിച്ചെന്ന് ഇരുവരും കരുതുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ സുഖപ്പെട്ട പത്താമത്തെ സംഘവും കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയതോടെ ചികിത്സ പൂർത്തിയാക്കി മടങ്ങിയവരുടെ എണ്ണം അറുന്നൂറ് കടന്നതായി മെഡിയോർ ആശുപത്രി അധികൃതർ അറിയിച്ചു.
അതിർത്തിക്കപ്പുറത്തെ ഏറ്റവും വലിയ സാന്ത്വന ദൗത്യങ്ങളിലൊന്നായി മാറുകയാണ് യെമനിലെ പൗരന്മാർക്കുള്ള വിദഗ്ധ ചികിത്സ. ഇന്ത്യയോടും യു. എ. ഇ സർക്കാരുമായി സഹകരിച്ചുള്ള പ്രവർത്തനത്തെ ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്നയും പ്രശംസിച്ചു. യെമനിൽ നടക്കുന്ന യുദ്ധത്തിൽ പരിക്കേൽക്കുന്ന പട്ടാളക്കാർക്കും ജനങ്ങൾക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി യു.എ.ഇ സർക്കാർ ആരംഭിച്ച ചികിൽസാ സഹായ പദ്ധതിയുടെ ഭാഗമായാണ് വി. പി. എസ് ഹെൽത്ത്കെയർ ഗ്രൂപ്പിനു കീഴിലെ മെഡിയോർ ആശുപത്രിയിൽ ചികിത്സക്കെത്തിക്കുന്നത്.
2017 ഏപ്രിലിൽ യു.എ.ഇ വ്യോമസേനയുടെ സി-17 വിമാനത്തിലായിരുന്നു ആദ്യ സംഘത്തെ ഡൽഹിയിലെത്തിച്ചത്. പിന്നീട് പല സംഘങ്ങളായി സൈനികരെയും സാധാരണക്കാരെയും എത്തിച്ചു. മാസങ്ങളായി ചികിത്സ പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ പ്രത്യേക വിമാനത്തിൽ 28 പേരെ കഴിഞ്ഞ ദിവസം യമനിൽ എത്തിച്ചു. പരിക്കേറ്റവരും അകമ്പടിയെത്തിയവരും അടക്കം ആകെ 1054 പേരാണ് ഇതുവരെ ഇന്ത്യയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.