ദുബൈ: ഇന്ത്യ-യു.എ.ഇ സൗഹൃദം ഏറെ അഭിമാനമാണെന്നും ഇരു രാജ്യങ്ങളും ബന്ധം സുദൃഢമാക്കി നിലനിർത്തുന്നതിൽ കാണിക്കുന്ന താൽപര്യം ശ്ലാഘനീയമാണെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ചും വിവിധ മേഖലകളിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും നിയമക്കുരുക്കുകളിലകപ്പെട്ട് യാത്രാവിലക്കും മറ്റും നേരിടുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.
അഹ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഓഫ് കാമ്പസ് ദുബൈയിൽ പ്രവർത്തനമാരംഭിച്ചത് കോൺസുൽ ജനറൽ സമദാനിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ എ.പി. ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, എം.പി.എ. റഷീദ് എന്നിവരും സമദാനിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.