ദുബൈ: എ.ബി.സി കാർഗോ ഒരുക്കുന്ന ലോകകപ്പ് പ്രവചന മത്സരമായ 'ഷൂട്ട് ഔട്ടി'ന് മികച്ച പ്രതികരണം. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ആകർഷക സമ്മാനം നൽകുന്ന മത്സരമെന്ന നിലയിൽ ഇതിനകംതന്നെ നിരവധിപേർ മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തു. മത്സരത്തിന്റെ മെഗാ സമ്മാനമായ ബി.എം.ഡബ്ല്യു- എക്സ് വൺ സ്വന്തമാക്കാൻ ശനിയാഴ്ച മുതൽ ആരംഭിക്കുന്ന നോക്കൗട്ട് മത്സരങ്ങളാണ് പ്രവചിക്കേണ്ടത്.
നോക്കൗട്ടിൽ കൂടുതൽ ശരിയായ പ്രവചനം നടത്തുന്ന വ്യക്തിയാവും മെഗാ വിജയി. ഒന്നിൽ കൂടുതൽ ശരിയായ പ്രവചനം നടത്തുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. ഫൈനലിനു ശേഷമാണ് സമ്മാനം വിതരണം ചെയ്യുക. ഓരോ ദിവസവും അതത് മത്സരത്തിൽ വിജയിക്കുന്നവരുടെ പട്ടിക ആഴ്ചയിൽ ഒരിക്കൽ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. യു.എ.ഇയിൽ ഉള്ള എല്ലാവർക്കും സൗജന്യമായി മത്സരത്തിൽ പങ്കെടുക്കാം. മെഗാ സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 50 ഗ്രാം സ്വർണത്തിൽ തീർത്ത ഗോൾഡൻ ബാൾ, മൂന്നാം സമ്മാനമായി 25 ഗ്രാം സ്വർണത്തിൽ തീർത്ത ഗോൾഡൻ ബൂട്ട് എന്നിവയും ലഭിക്കും.
ഇതിന് പുറമെ ടൂർണമെന്റിലെ 64 മത്സരങ്ങളുടെ പ്രവചനങ്ങൾക്കും 64 സാംസങ് സ്മാർട്ട് ഫോണുകളും നൽകുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ എ.ബി.സി കാർഗോയുടെ Myabc ആപ്പ് േപ്ല സ്റ്റോറിൽനിന്നോ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.