അബ്ബാസ്
അബൂദബി: അൽഐനിന്റെ വളര്‍ച്ചയുടെ പടവുകള്‍ക്ക് സാക്ഷിയായ അബ്ബാസ് ഗുരുവായൂര്‍ മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. അറബിക് ടൈപ്പിങ് പഠിച്ച് 1993ല്‍ ദുബൈയിലാണ് അബ്ബാസ് പ്രവാസജീവിതത്തിന് തുടക്കം കുറിക്കുന്നത്. പരിചയക്കാരന്റെ ടൈപ്പിങ് ഓഫിസിലായിരുന്നു ആദ്യം ജോലി. അവിടെനിന്ന് വൈകാതെ ബന്ധുവിന്റെ നിര്‍ദേശപ്രകാരം അല്‍ഐനിലേക്ക് മാറി. എന്നാല്‍, ഇവിടത്തെ ടൈപ്പിങ് സ്ഥാപനത്തിൽ ബിസിനസ് കുറവായതോടെ പുതിയ അവസരങ്ങള്‍ തേടി.
അല്‍ഐനിലെ സുന്ദരമായ കാലാവസ്ഥയും ജീവിതച്ചെലവ് കുറവുമൊക്കെ ആകര്‍ഷിച്ചതോടെ ഇവിടെത്തന്നെ കൂടാമെന്ന് കരുതി. ഇസ്സാമുദ്ദീന് സ്റ്റോറിന് സമീപം ബംഗ്ലാദേശിയുടെ ഉടമസ്ഥതയിലുള്ള ടൈപ്പിങ് ഓഫിസില്‍ ജോലിക്കു കയറി. ഇവിടെ ജോലിക്കിടെ വിസയില്ലാത്തതിനാല്‍ ലേബര്‍ ചെക്കിങ്ങില്‍ പിടിക്കപ്പെട്ട് നാട്ടിലേക്ക് കയറ്റിയയച്ചു. ഒന്നര വര്‍ഷത്തിന് ശേഷം സ്ഥാപന ഉടമ വിസ നൽകിയതിനാൽ തിരികെ അല്‍ഐനില്‍ എത്തി. മറിയല്‍ ടൈപ്പിങ് സെന്റർ എന്ന ഈ സ്ഥാപനത്തിൽ ആയിരുന്നു പിന്നീട് അബ്ബാസിന്റെ പ്രവാസജീവിതത്തിലെ ഏറിയ സമയവും. ബംഗ്ലാദേശികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഏക മലയാളിയാണ് അബ്ബാസ്.
1993 മുതല്‍ 2025 വരെ ഇതേ സ്ഥാപനത്തിലാണ്. ബംഗ്ലാദേശിയുടെ കൂടെ ഇത്രയധികം കാലം ജോലി ചെയ്തൊരു മലയാളി അല്‍ഐനില്‍ ഇല്ലെന്നും അബ്ബാസ് പറഞ്ഞു. ആദ്യ തൊഴിലുടമ മരിച്ചതോടെ സ്ഥാപനത്തിന് പുതിയ മാനേജ്മെന്റ് വന്നു. പേര് സ്പെഷല്‍ ലൈന്‍ ടൈപ്പിങ് ഓഫിസ് എന്നായി മാറ്റി. പഠനം പൂര്‍ത്തിയായ മകന് ഷഹബാസ് ദുബൈയില്‍ ജോലി ചെയ്തുവരുകയാണ്. നൂർജഹാനാണ് ഭാര്യ. മകൾ ബി.കോം വിദ്യാർഥിനി ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.