ഇരട്ട നഗരകരാർ ഒപ്പുവെച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യും ഷെ​ന്‍ഴെ​നും ഇ​ര​ട്ട​ന​ഗ​ര (ട്വി​ന്‍ സി​റ്റി) ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു. അ​ബൂ​ദ​ബി ന​ഗ​ര ഗ​താ​ഗ​ത വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് അ​ലി അ​ല്‍ ഷൊ​റാ​ഫ​യും ഷെ​ന്‍ഴെ​ന്‍ മേ​യ​ര്‍ ഖി​ന്‍ വീ​ഴോ​ങ്ങു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ച​ത്. ജ​നു​വ​രി 25, 26 തീ​യ​തി​ക​ളി​ല്‍ ചൈ​ന​യി​ലെ ഷെ​ന്‍ഴെ​ന്‍ ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന അ​ബൂ​ദ​ബി, ഷെ​ന്‍ഴെ​ന്‍ ഇ​ന്ന​വേ​ഷ​ന്‍ ഫോ​റ​ത്തി​ലാ​യി​രു​ന്നു ക​രാ​ര്‍ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യം, ന​ഗ​രാ​സൂ​ത്ര​ണം, ഗ്രീ​ന്‍ മൊ​ബി​ലി​റ്റി, ഗ​താ​ഗ​തം, അ​ഡ്വാ​ന്‍സ്ഡ് ടെ​ക്‌​നോ​ള​ജി, ഓ​ട്ടോ​ണ​മ​സ് സൊ​ല്യൂ​ഷ​ന്‍സ്, സു​സ്ഥി​ര​ത, ന​ഗ​ര​വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ്മാ​ര്‍ട്ട് സി​റ്റി പ​ദ്ധ​തി​ക​ളി​ലെ സ​ഹ​ക​ര​ണ​വും വി​ജ്ഞാ​നം പ​ങ്കു​വെ​ക്ക​ലു​മാ​ണ് ഇ​ര​ട്ട ന​ഗ​ര ക​രാ​റി​ലൂ​ടെ ഇ​രു​ക​ക്ഷി​ക​ളും ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Tags:    
News Summary - A twin city agreement was signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.