അൽ ഇബ്തിസാമ വിദ്യാർഥികൾ തയാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രത്യേക സ്റ്റാൾ നിസാർ
തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച (ഐ.എ.എസ്) ഓണാഘോഷ പരിപാടിയിൽ ശ്രദ്ധനേടി അൽ ഇബ്തിസാമ ഡിറ്റേർമിനേഷൻ സ്കൂൾ അവതരിപ്പിച്ച ‘തീം ഷോ’. അൽ ഇബ്തിസാമ വിദ്യാർഥികൾ തയാറാക്കിയ വിവിധ ഉൽപന്നങ്ങൾ പ്രത്യേക സ്റ്റാളിൽ വിൽപനക്കു സജ്ജമായിരുന്നു. സ്റ്റാൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ഇർഷാദ് ആദം, അൽ ഇബ്തിസാമ പ്രിൻസിപ്പൽ, സ്കൂൾ ഓപറേഷൻസ് മാനേജർ ബദ്രിയ അൽ തമീമി, പ്രദീപ് നെന്മാറ, വൈസ് പ്രസിഡന്റ്, ജിബി ബേബി, ജോയിൻ സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജെ.എസ്. ജേക്കബ്, കെ.കെ. താലിബ്, അബ്ദു മനാഫ്, പ്രഭാകരൻ പയ്യന്നൂർ, നസീർ കുനിയിൽ, എ.വി. മധുസൂദനൻ, എൻ.പി. അനീസ്, ഇ. മുരളീധരൻ, മുഹമ്മദ് അബൂബക്കർ, കെ.എസ്. യൂസഫ് സഗീർ, മാത്യൂ എം. തോമസ്, എം. ഹരിലാൽ (ഓഡിറ്റർ) എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.