ആബൂൻ മോർ ബാസേലിയോസ് ജോസഫ് ബാവയെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ദുബൈ വസതിയിൽ സ്വീകരിച്ചപ്പോൾ. യു.എ.ഇ. പ്രസിഡൻഷ്യൽ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹശ്മി, യു.എ.ഇ പാത്രിയാർക്കൽ വികാരി മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ്, തോമസ് ദാസ്, റവ ഫാദർ ജോഷി സി മാത്യൂ എന്നിവർ സമീപം.
ദുബൈ: 10 ദിവസത്തെ സന്ദർശനത്തിന് യു.എ.ഇയിലെത്തിയ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മെത്രാപോലിത്തൻ ട്രസ്റ്റിയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് സ്നേഹോഷ്മള സ്വീകരണം നൽകി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ദുബൈയിലെ യൂസുഫലിയുടെ വസതിയിലായിരുന്നു സ്വീകരണം.
യു.എ.ഇ പ്രസിഡൻഷ്യൽ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മിയും സന്നിഹിതനായിരുന്നു. ആത്മബന്ധത്തിന്റെയും മതസൗഹാർദത്തിന്റെയും ആഴം പ്രതിഫലിപ്പിച്ചിരുന്ന കൂടിക്കാഴ്ചയിൽ ഹൃദയസ്പർശിയായ സൗഹൃദ സംവാദമാണ് പങ്കുവെച്ചത്.
യു.എ.ഇ പാത്രിയാർക്കൽ വികാരി മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, റവ. ഫാ. ജോഷി സി. മാത്യു, യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം സരിൻ ചീരൻ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, തോമസ് ദാസ്, തോമസ് ഉമ്മൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.