ഷാർജ: ചൊവ്വാഴ്ച രാത്രി ഷാർജയിലെ ട്രാഫിക് കവലയിലുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശി സ്വദേശിയായ ഗർഭിണിയും ഒമ്പത് വയസ്സുള്ള മകളും മരിച്ചു. യുവതിയുടെ ഭർത്താവും മൂന്ന്, അഞ്ച്, എട്ട് വയസ്സുള്ള മൂന്ന് കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
ഭർത്താവിനെ അൽ ഖാസിമി ആശുപത്രിയിലും കുട്ടികളെ അൽ കുവൈത്ത് ആശുപത്രിയിലേക്കുമാണ് മാറ്റിയത്. കുട്ടികളിൽ ഒരാൾക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് അൽ ഗർബ് പൊലീസ് സ്‌റ്റേഷൻ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.