ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

റാസല്‍ഖൈമ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തത്തെുടര്‍ന്ന് കൊല്ലം തൊടിയൂര്‍ സ്വദേശിയും റാക് യൂനിയന്‍ സിമന്‍റ് കമ്പനി ജീവനക്കാരനുമായ ദില്‍ഷാദ് (45) റാസല്‍ഖൈമയില്‍ നിര്യാതനായി. ഞായറാഴ്ച്ച രാവിലെ റാസല്‍ഖൈമയില്‍ കളി സ്ഥലത്ത് ബൗളിങ്ങിലേര്‍പ്പെട്ടിരുന്ന ദില്‍ഷാദിന് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ആംബുലന്‍സ് വിഭാഗം എത്തി പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലത്തെിച്ചെങ്കിലും അന്ത്യം സംഭവിച്ചു. കൊല്ലം തൊടിയൂര്‍ കല്ലിക്കൊട്ടു മുഴങ്ങന്‍ഗൊഡി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് കുഞ്ഞുവാണ് പിതാവ്. മാതാവ്: ആബിദ. ഭാര്യ: ആബി അമീറ ദില്‍ഷാദ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദില്‍ഷാദ് കുടുംബസമേതം റാക് അല്‍ മാമൂറയിലായിരുന്നു താമസം. ആണ്‍കുട്ടികള്‍ റാക് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്.

മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ അസൈനാര്‍ കോഴിച്ചെന പറഞ്ഞു.

Tags:    
News Summary - A native of Kollam died in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.