മുഹമ്മദ് ശബീബ്​ 

കാസർകോട് സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: കാസർകോട് സ്വദേശി ഷാർജയിൽ നിര്യാതനായി. കാഞ്ഞങ്ങാട് ബദ്‌രിയ നഗറിലെ മുഹമ്മദ് ശബീബാണ്​ (38) മരിച്ചത്. പെർളടുക്കം കല്ലളിയിലായിരുന്നു താമസം.

അസുഖത്തെ തുടർന്ന് ഷാർജയിലും ദുബൈയിലും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മോഡേണ്‍ പൊളിട്രി ഫാംസ്​ ജീവനക്കാരനായിരുന്നു. പിതാവ്​: ഹസൈനാർ ഹാജി. മാതാവ്​: റുഖിയ. ഭാര്യ: റംസീന. മക്കള്‍: സയാ മറിയം, സമാ മറിയം. സഹോദരങ്ങൾ: ശകീബ്, ശഹീർ, ശബീർ, ശബാന. മൃതദേഹം ദുബൈയിൽ ഖബറടക്കി.

Tags:    
News Summary - A native of Kasargod, he died in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.