Posted On
date_range Updated On
date_range ഷാർജയിലെ ദൈദിൽ വാഹനമിടിച്ച് മലയാളി മരിച്ചു
ഷാർജ: മലപ്പുറം കട്ടുപ്പാറ സ്വദേശി ഷാർജയിലെ ദൈദിൽ വാഹനമിടിച്ച് മരിച്ചു. വളപ്പുപറമ്പത്ത് പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണനാ(64)ണ് മരിച്ചത്. അടുത്തമാസം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. ദൈദിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.