ദുബൈ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ എണ്ണത്തിൽ വൻ വർധന. സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവന്ന 2021 മുതൽ 2023 വരെ 96,000 പൗരൻമാർ ജോലിയിൽ പ്രവേശിച്ചു. മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 170 ശതമാനം വർധനയാണ് മൂന്ന് വർഷത്തിനിടെ രേഖപ്പെടുത്തിയത്.
മാനവ വിഭവശേഷി മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ രംഗത്തെ റാങ്കിങ് സ്ഥാപനമായ ടാസ്ക് പുറത്തിറക്കിയ ‘മേക്കിങ് എമിററ്റൈസേഷൻ എ സക്സസ് ഗൈഡ് ഫോർ 2024’ ന്റെ രണ്ടാമത് എഡിഷൻ പുറത്തിറക്കുന്ന വേളയിലാണ് കണക്കുകൾ പുറത്തുവിട്ടത്.
ടാസ്കിന്റെ പഠന റിപ്പോർട്ട് പ്രകാരം രാജ്യത്തെ 77.65 ശതമാനം ഇമാറാത്തികൾ സ്വകാര്യ മേഖലയിൽ തൊഴിൽ നേടുന്നതിനായി നാഫിസ് സംരംഭം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 56.64 ശതമാനം പേരും അവരുടെ തൊഴിൽ അന്വേഷണത്തിലും കരിയർ മെച്ചപ്പെടുത്തുന്നതിലും നാഫിസ് സഹായിച്ചതായി അംഗീകരിക്കുന്നുണ്ട്. അതോടൊപ്പം നിലവിൽ ലഭിച്ച ജോലിയിൽ 73.67 ശതമാനം പേരും സംതൃപ്തരാണെന്നും പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.