സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സംഗമത്തിന്റെ സദസ്സ്
ദുബൈ: വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ഓണം സൗഹൃദ സംഗമം ശ്രദ്ധേയമായി. സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ദുബൈ എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മണപ്പാട്ട് ഗ്രൂപ്പിന്റെ ചെയർമാൻ അമീർ അഹമ്മദ് സ്വാഗതം പറഞ്ഞു. വ്യവസായ പ്രമുഖൻ ജോയ് ആലുക്കാസ് മുഖ്യാതിഥിയായിരുന്നു.
ഓണനാളുകളിലെ കുടുംബ വീട്ടിലെ ആഘോഷങ്ങളും കൂടിച്ചേരലുകളും ജീവിതത്തിലെന്നും പ്രചോദനാത്മകമായ ഓർമകളാണെന്ന് അദ്ദേഹം പറഞ്ഞു. ഓണ നാളുകളുടെ ഗൃഹാതുര സ്മരണകൾ പങ്കുവെച്ച് ആസ്റ്റർ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ ഡോ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. സൗഹൃദ വേദി ഒരുക്കിയ ഓണ സൗഹൃദ സദസ്സ് പുതിയ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. സമൂഹത്തിന് തിരിച്ചുനൽകേണ്ട സമയത്ത് അത് നൽകുകയെന്ന ദൗത്യമാണ് സൗഹൃദവേദി പോലുള്ള കൂട്ടായ്മകൾ നിർവഹിക്കുന്നതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അഭിപ്രായപ്പെട്ടു.
അൽഷമാലി ഗ്രൂപ് എം.ഡിയും, എം.ഇ.എസ് യു.എ.ഇ പ്രസിഡന്റും സൗഹൃദ വേദിയുടെ അമരക്കാരനുമായ സി.കെ. അബ്ദുൽ മജീദ് സൗഹൃദവേദിയുടെ ഘടനയും സ്വഭാവവും സദസ്യർക്ക് മുമ്പാകെ അവതരിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തമാക്കിത്തീർക്കുകയാണ് പരിപാടിയുടെ ആത്മാവും ലക്ഷ്യവുമെന്ന് ചടങ്ങ് നിയന്ത്രിച്ചുകൊണ്ട് മുഹമ്മദ് മുൻസീർ പറഞ്ഞു. ആഘോഷങ്ങൾക്ക് മതപരവും ആത്മീയവുമായ തലങ്ങൾ ഉള്ളതോടൊപ്പം സാമൂഹികവുമായ ഒരു മാനം കൂടിയുണ്ടെന്ന് ദുബൈ ഇസ്ലാമിക് ബാങ്ക് ലീഗൽ അഡ്വൈസർ ആയ അഡ്വ. മുഹമ്മദ് അസ്ലം വിശദീകരിച്ചു.
ഡോ. മുഹമ്മദ് കാസിം (അൽഷിഫ മെഡിക്കൽ ഗ്രൂപ്), ഡോ. കെ.പി ഹുസൈൻ(ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്), കെ.പി അബ്ദുസ്സലാം (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), ശ്രീപ്രകാശ് (ജനറൽ സെക്രട്ടറി, ഐ.എ.എസ് ഷാർജ), അഡ്വ. ദേവദാസ്, അഡ്വ. മാത്യൂസ്, ലൈജു അഹമ്മദ്, എം.സി.എ നാസർ, കെ.വി ശംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. ഫർഹാൻ മുഹമ്മദ് അസ്ലം ഗാനം ആലപിച്ചു. അൽ നൂർ പോളി ക്ലിനിക് ചെയർമാൻ ഡോ. ടി. അഹ്മദ് ഉപസംഹാര പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.