അബൂദബിയിൽ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം

അബൂദബി: അബൂദബിയിലെ മുസഫയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപ്പിടിത്തം. ഫർണീച്ചർ ഷോറൂമിനാണ് വ്യാഴാഴ്ച ഉച്ചയോടെ തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

മേഴ്സിഡസ് ബെൻസിന്‍റെ സർവിസ് കേന്ദ്രവും തീപിടിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്​. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ അബൂദബി സിവിൽ ഡിഫൻസ്​ അതോറിറ്റിയും പൊലീസും ചേർന്ന്​ തീയണക്കാൻ ശ്രമം തുടരുകയാണ്​.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട്​ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്ന്​ പൊലീസ്​ അഭ്യർഥിച്ചു. 

Tags:    
News Summary - A fire broke out in a commercial building in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.