ബ​സ് സ്​​റ്റോ​പ്പു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ 2,000 ദി​ർ​ഹം പി​ഴ

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന​ത്തെ ബ​സ് സ്​​റ്റോ​പ്പു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ 2,000 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ. യാ​ത്ര​ക്കാ​രെ അ​വി​ടെ​നി​ന്ന് ക​യ​റ്റു​ക​യോ ഇ​റ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചി​ല സ​മ​യ​ങ്ങ​ളി​ൽ ബ​സ് സ്​​റ്റോ​പ്പു​ക​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​മ്പോ​ൾ അ​വി​ടെ​യെ​ത്തു​ന്ന ബ​സി​ന് നി​ർ​ത്താ​ൻ ഇ​ട​മി​ല്ലാ​തെ​വ​രു​ന്നു. മാ​ത്ര​മ​ല്ല റോ​ഡി​ൽ ബ​സ് നി​ർ​ത്തേ​ണ്ടി​വ​രു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും ഇ​ട​യാ​ക്കു​ന്നു.

സു​ഗ​മ​മാ​യ റോ​ഡ് ഗ​താ​ഗ​ത​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ലെ ബ​സ് സ്​​റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്ത​രു​തെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.ട്രാ​ഫി​ക് സി​ഗ്‌​ന​ലി​നു സ​മീ​പ​ത്തെ ബ​സ് സ്​​റ്റോ​പ്പു​ക​ളി​ലെ ഗ​താ​ഗ​ത ത​ട​സ്സം ഒ​ന്നി​ല​ധി​കം ദി​ശ​ക​ളി​ൽ ഗ​താ​ഗ​ത ത​ട​സ്സ​ത്തോ​ടൊ​പ്പം റോ​ഡ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കാ​മെ​ന്ന് അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി ആ​ൻ​ഡ് ഗ​താ​ഗ​ത വ​കു​പ്പി​െൻറ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെൻറ​ർ (ഐ.​ടി.​സി) ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഫീ​ൽ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രും സി.​സി ടി.​വി കാ​മ​റ​ക​ളും നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടും. വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ആ​ളെ എ​ടു​ക്കു​ന്ന​തി​നും ഇ​റ​ക്കി​വി​ടു​ന്ന​തി​നും പ്ര​ത്യേ​ക പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.