ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച ‘ഗൾഫ് മാധ്യമം’ ‘ഫുഡോ ഫുഡ്’ മേളയുടെ ഉദ്ഘാടന വേദിയിൽ ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ (പി.എൽ) ഷമീം സൈനുൽ ആബിദിൻ, അൽ തായിബ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ റിയാദ് ജബ്ബാർ, പ്രമുഖ ഫുഡ് വ്ലോഗർമാരായ സുബിൻ മഷൂദ്,
മുഹമ്മദ് ഇർഫാൻ, ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ, ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ മുഹമ്മദ്, കൺട്രി ഹെഡ് ഹാഷിം ജെ.ആർ, ബിസിനസ് സൊലൂഷൻ സീനിയർ മാനേജർ എസ്.കെ. അബ്ദുല്ല, അൽ ഖയാം ബേക്കറി ഓപറേഷൻസ് മാനേജർ നൗഫൽ, ബേക്ക് വേൾഡ് ഡെപ്യൂട്ടി ജനറൽ മാനേജർ പി.എം. അയ്യൂബ് എന്നിവർ
ഷാർജ: രുചിയൂറും ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ‘ഗൾഫ് മാധ്യമം’ ‘ഫുഡോ ഫുഡ്’ മേളക്ക് പ്രൗഢമായ തുടക്കം. ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച മേള ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ (പി.എൽ) ഷമീം സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു.
അൽ തായിബ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ റിയാദ് ജബ്ബാർ, പ്രമുഖ ഫുഡ് വ്ലോഗർമാരായ സുബിൻ മഷൂദ്, മുഹമ്മദ് ഇർഫാൻ, ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ, ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ മുഹമ്മദ്, കൺട്രി ഹെഡ് ഹാഷിം ജെ.ആർ, ബിസിനസ് സൊലൂഷൻ സീനിയർ മാനേജർ എസ്.കെ അബ്ദുല്ല, അൽ ഖയാം ബേക്കറി ഓപറേഷൻസ് മാനേജർ നൗഫൽ, ബേക്ക് വേൾഡ് ഡെപ്യൂട്ടി ജനറൽ മാനേജർ പി.എം. അയ്യൂബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഡിസംബർ 29 വരെ നീണ്ടുനിൽക്കുന്ന നാലു ദിവസത്തെ മേളയിൽ 50ഓളം സ്റ്റാളുകളിലായി മലയാളികളുടെ തനി നാടൻ വിഭവങ്ങൾക്കൊപ്പം അറബ്, ചൈനീസ്, ഫിലിപ്പീൻസ്, കോണ്ടിനന്റൽ തുടങ്ങി പലതരം രുചികളാണ് ഒരുക്കിയിരിക്കുന്നത്.
ശൈത്യകാലത്തെ തണുപ്പുള്ള സായാഹ്നത്തിൽ കുടുംബത്തോടൊപ്പം ഇഷ്ട വിഭവങ്ങൾ ആസ്വദിക്കാനുള്ള മികച്ച വേദിയാണ് ഫുഡോ ഫുഡ്. നിരവധി കലാ-സാംസ്കാരിക, വിനോദ, മത്സര പരിപാടികളും മേളയിൽ അരങ്ങേറുന്നുണ്ട്. നാലു ദിവസവും വൈകീട്ട് മൂന്നു മുതൽ രാത്രി 11 മണിവരെ നീളുന്നതാണ് പരിപാടികൾ.
നിരവധി മത്സരങ്ങൾ, മാജിക് ഷോ, പ്രമുഖ മ്യൂസിക് ബാൻഡുകൾ, വയലിൻ പ്രകടനങ്ങൾ, മെഹ്ഫിൽ, അബൂദബി സംഘത്തിന്റെ മുട്ടിപ്പാട്ട് കലാപ്രകടനങ്ങൾ, കുട്ടികൾക്കായി ഫൺ ആൻഡ് ഗെയിം ആക്ടിവിറ്റീസ് എന്നിവയും മേളയുടെ ഭാഗമാണ്. വെജ്റ്റബിൽ -ഫ്രൂട്ട്സ് കാർവിങ്, കേക്ക് ഡെക്കറേഷൻ, സലാഡ് മേക്കിങ് തുടങ്ങി നിരവധി മത്സരങ്ങളും മേളയിൽ അരങ്ങേറും.
അവസാന ദിവസമായ 29ന് ഞായറാഴ്ച പ്രമുഖ മലയാള സിനിമ താരങ്ങളായ ആസിഫ് അലി, അനശ്വര രാജൻ എന്നിവരും യു.എ.ഇയിലെ പ്രവാസി മലയാളികളെ കാണാനെത്തും. ഇരുവരുടേയും പുതിയ സിനിമയായ രേഖാചിത്രത്തിന്റെ അണിയറപ്രവർത്തകരും വിശേഷങ്ങളുമായി ഫുഡോഫുഡ് വേദിയിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.