ഉബൈദ് അൽ മസ്റൂയിയുടെ ഫാമിൽ വളരുന്ന കള്ളിമുൾചെടികൾ
ദുബൈ: ലോകത്തിന്റെ ഏത് ഭാഗത്ത് പോയി തിരിച്ചെത്തിയാലും യു.എ.ഇ പൗരൻ ഉബൈദ് റാശിദ് അൽ മസ്റൂയിയുടെ കൈയിൽ ഒരു കള്ളിമുൾചെടിയെങ്കിലുമുണ്ടാവും. ഈ ചെടിയോടുള്ള സ്നേഹം ആവേശമായി മാറിയതോടെ മസ്റൂയിയുടെ ഫാമിൽ വളർന്ന് പന്തലിക്കുന്നത് 5000ത്തോളം കള്ളിമുൾചെടികളാണ്. 1000ത്തോളം വിവിധ വർഗങ്ങളിൽപെട്ട ചെടികളും ഇവിടെ കാണാം.
15 വർഷമായി മസ്റൂയിയുടെ കള്ളിമുൾചെടി പ്രണയം തുടങ്ങിയിട്ട്. ഗൾഫിൽ മറ്റൊരാൾക്കും ഇത്തരമൊരു ഫാം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഫാം എന്നതിലുപരി ഗവേഷണ കേന്ദ്രമായി കൂടി ഉപയോഗപ്പെടുത്താൻ പറ്റുന്ന ഇടമാണിത്. ഇവിടെയുള്ള 90 ശതമാനം ചെടികളും മാർക്കറ്റിൽ വാങ്ങാൻ കിട്ടില്ല. റാസൽഖൈമയിലുള്ള ഈ ഫാം സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കുമായി തുറന്നുകൊടുത്തിരിക്കുന്നു.
കള്ളിമുൾചെടിയെ ഇഷ്ടപ്പെടുന്ന ആർക്കും ഇവിടെ സന്ദർശിക്കാം. തന്റെ ഫാം സംയോജിത പ്രകൃതി സംരക്ഷണ കേന്ദ്രവും ദേശീയ മെഡിക്കൽ, ഗവേഷണ കേന്ദ്രവുമാക്കണമെന്നാണ് ആഗ്രഹം. ലോകത്ത് 2000ത്തോളം വ്യത്യസ്ത കള്ളിമുൾചെടികളുണ്ട്. ചിലത് വളരെ ഉയരമുള്ളതും വിലത് വളരെ ചെറുതുമാണ്. ബാൾ പോലെ ഉരുണ്ടവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.