ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന് ആ​ദ​ര​മ​ര്‍പ്പി​ക്കാ​ന്‍ ദു​ബൈ യു​വ​ക​ലാ സാ​ഹി​തി ഒ​രു​ക്കി​യ ‘കാ​വ്യ​നി​ള​യു​ടെ 50 വ​ര്‍ഷ​ങ്ങ​ള്‍’ പ​രി​പാ​ടി​യി​ല്‍ റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ന്‍ സ്‌​നേ​ഹോ​പ​ഹാ​രം സ​മ​ര്‍പ്പി​ക്കു​ന്നു

'കാവ്യനിളയുടെ 50 വര്‍ഷങ്ങള്‍' ശ്രദ്ധേയമായി

ദുബൈ: സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍റെ കാവ്യജീവിതത്തിന്‍റെ 50ാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ദുബൈ യുവ കലാസാഹിതിയാണ് 'കാവ്യനിളയുടെ 50 വര്‍ഷങ്ങള്‍' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ദുബൈ യുവകലാ സാഹിതിയുടെ വാര്‍ഷിക സംഗമത്തിന്‍റെ ഭാഗമായാണ് ആദരം ഒരുക്കിയത്. ഗില്‍ഡ് കൂട്ടായ്മയിലെ ചിത്രകാരന്മാരും ക്വില്‍ ആര്‍ട്ടിസ്റ്റ് സബീന ബിജുവും തത്സമയ ചിത്രരചന നിര്‍വഹിച്ചു. പരിപാടിയിൽ എഴുത്ത് ജീവിതാനുഭവങ്ങള്‍ ആലങ്കോട് ലീലാകൃഷ്ണന്‍ കുട്ടികളുമായി പങ്കുവെച്ചു.

'കേരളം: വര്‍ത്തമാനകാല വൈപരീത്യങ്ങള്‍' വിഷയത്തില്‍ നടന്ന സെമിനാറില്‍ അനൂപ് കീച്ചേരി അവതാരകനായി. ബഷീര്‍ തിക്കോടി വിഷയാവതരണം നടത്തി. കേരള റവന്യൂമന്ത്രി കെ. രാജൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അജിത് കൊളാടി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വില്‍സണ്‍ തോമസ്, കെ.പി. സലീം, ബഷീര്‍ തിക്കോടി, റോയ് നെല്ലിക്കോട്, സുഭാഷ് ദാസ്, ഷാജഹാന്‍, നൗഷാദ് പുലാമന്തോള്‍, സര്‍ഗ റോയ്, അജി കണ്ണൂര്‍, ജോണ്‍ ബിനോ കാര്‍ലോസ്, അരുണ അഭിലാഷ്, അക്ഷയ സന്തോഷ് തുടങ്ങിയവർ നേതൃത്വം നല്‍കി.

Tags:    
News Summary - ‘50 Years of Poetry ’was notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.