ഷാർജയിലും ട്രാഫിക്​ പിഴയിൽ 50 ശതമാനം ഇളവ്​

ഷാർജ: ദേശീയ ദിനം പ്രമാണിച്ച്​ ഷാർജയിലും ഗതാഗത പിഴയിൽ 50 ശതമാനം ഇളവ്​ പ്രഖ്യാപിച്ചു. അജ്​മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകൾക്ക്​ പിന്നാലെയാണ്​ ഷാർജയും ഇളവ്​ പ്രഖ്യാപിച്ചത്​. ഡിസംബർ ഒന്നിന്​ മുൻപുണ്ടായ ഗതാഗത പിഴകൾക്കാണ്​ ഇളവ്​ നൽകുന്നത്​. ഡിസംബർ ഒന്ന്​ മുതൽ അടുത്തവർഷം ജനുവരി 20 വരെയുള്ള കാലാവധിക്കിടയിൽ ഇളവോടെ പിഴ തിരിച്ചടക്കാം. ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിലി​ന്‍റേതാണ്​ തീരുമാനം.

അജ്​മാനിൽ നവംബർ 11ന്​ മുൻപ്​ ലഭിച്ച ട്രാഫിക്​ പിഴകൾക്കാണ്​ ഇളവ്​ ലഭിക്കുന്നത്​. ജനുവരി ആറ്​ വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ഉമ്മുൽഖുവൈനിൽ ഒക്​ടോബർ 31ന്​ മുൻപ്​ ചുമത്തിയ പിഴകൾക്കാണ്​ ഇളവ്​ ലഭിക്കുന്നത്​. ഡിസംബർ ഒന്ന്​ മുതൽ ജനുവരി ആറ്​ വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

ഇതിന്​ പുറമെ അബൂദബിയിൽ 35 ശതമാനം യാത്ര പിഴയിളവ്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗതാഗതനിയമലംഘന പിഴ 60 ദിവസത്തിനുള്ളില്‍ അടച്ചാല്‍ 35 ശതമാനം ഇളവ് ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനമാണ് ഇളവ്.

Tags:    
News Summary - 50 percent discount on traffic fines in Sharjah too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.