വിമാനം വൈകിയതോടെ വിമാനത്താവളത്തിലെ കസേരയിലിരുന്ന്​ ഉറങ്ങുന്നവർ 

30 മണിക്കൂർ ദുരിതം; ഒടുവിൽ വിമാനം പറന്നു

ദുബൈ: മലയാളി യാത്രക്കാരെ വലച്ച യാത്രാദുരിതത്തിന്​ 30 മണിക്കൂറിന്​ ശേഷം വിരാമം. ​സാ​ങ്കേതിക പ്രശ്​നങ്ങളാൽ ദുബൈ വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെടാൻ വൈകിയ കോഴിക്കോട്​ വിമാനം ഞായറാഴ്​ച രാവിലെ 8.30ന്​ പറന്നു. സ്​പൈസ്​ ജെറ്റി​െൻറ എസ്​.ജി 141 വിമാനമാണ് യാത്രക്കാരെ വലച്ചത്​.

ശനിയാഴ്​ച പുലർച്ചെ 4.55നായിരുന്നു വിമാനം പുറ​പ്പെടേണ്ടിയിരുന്നത്​. എന്നാൽ, അനിശ്ചിതമായി വൈകുകയായിരുന്നു. ഈ സമയം ഏഷ്യൻ ബോക്​സിങ്​ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവർ എത്തിയതും സ്​പൈസ്​ ജെറ്റ്​ വിമാനത്തിലാണ്​. അനുമതിയുടെ പ്രശ്​നവുമായി ബന്ധപ്പെട്ട്​ ഇവർക്ക്​ മണിക്കൂറുകൾക്ക്​ ശേഷമാണ്​ വിമാനത്തിൽനിന്നിറങ്ങാൻ കഴിഞ്ഞത്​. കോഴിക്കോ​ട്ടേക്കുള്ള യാത്രാവിമാനം വൈകാൻ ഇതും കാരണമായോ എന്ന്​ യാത്രക്കാർ സംശയിക്കുന്നു. യന്ത്രത്തകരാർ എന്നാണ്​ സ്​പൈസ്​ ജെറ്റി​െൻറ വിശദീകരണം. ശനിയാഴ്​ച പുലർ​െച്ച രണ്ടുമണി മുതൽ കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും പ്രായമായവരുമാണ്​ ഏറെ വലഞ്ഞത്​. 110 യാത്രക്കാരാണ്​ ഈ വിമാനത്തിലുണ്ടായിരുന്നത്​.

യാത്രക്കാർ ബഹളം വെച്ചതോടെയാണ്​ ഞായറാഴ്​ചയേ വിമാനം പുറപ്പെടു എന്നറിയിച്ചത്​. റസിഡൻറ്​ വിസയുള്ളവർക്ക്​ സ്വന്തം ഉത്തരവാദിത്തത്തിൽ പുറ​ത്തുപോകാമെന്നും അല്ലാത്തവർ ഇവിടെ തങ്ങണമെന്നും അറിയിപ്പ്​ ലഭിച്ചു. എന്നാൽ, ആരും പുറത്തുപോകാൻ തയാറായില്ല. മൂന്നു നേരം ലഘുഭക്ഷണം ലഭിച്ചിരുന്നു. കുഞ്ഞുങ്ങളുള്ള ചിലർക്ക്​ താമസ സൗകര്യം നൽകി. ഞായറാഴ്​ച രാവിലെ 8.10ന്​ പുറപ്പെടുമെന്ന്​ മെസേജ്​ വന്നതോടെ മറ്റുള്ളവരുടെ ഉറക്കം വിമാനത്താവളത്തിലെ കസേരകളിലും നിലത്തുമായി. ഒടുവിൽ രാവിലെ 8.30ഓടെയാണ്​ വിമാനം പുറപ്പെട്ടത്​.

Tags:    
News Summary - 30 hours of misery; Eventually the plane took off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.