ദുബൈ പൊലീസി​െൻറ ആഡംബര വാഹനത്തിൽ നഗരം ചുറ്റാനിറങ്ങിയ മൂന്ന്​ വയസുകാരി അൽയാസേയ

മൂന്ന്​ വയസുകാരിക്ക്​ പൊലീസിനെ ​ഭയം; പേടി തീർക്കാൻ സമ്മാനവുമായി പൊലീസ്​

ദുബൈ: മൂന്ന്​ വയസുകാരി അൽയാസേയക്ക്​ പൊലീസിനെ ​പേടിയാണ്​. പൊലീസ്​​ യൂനിഫോം കണ്ടാൽ അപ്പോൾ കരയും. കുഞ്ഞി​െൻറ പേടി മാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നതോടെയാണ്​ പിതാവ്​ ഹസൻ അൽ ഖലാസൻ പൊലീസിനെ തന്നെ നേരിട്ട്​ വിളിക്കാൻ തീരുമാനിച്ചത്​.

സമ്മാനപ്പൊതിയുമായെത്തിയ പൊലീസ്​ അൽയാസായേയുടെ പേടി മാറ്റി എന്ന്​ മാത്രമല്ല, നഗരം മുഴുവൻ ചുറ്റിക്കാണിക്കുകയും ചെയ്​തു. ദുബൈ ടൂറിസ്​റ്റ്​ പൊലീസ്​ ഡയറക്​ടർ കേണൽ മുബാറഖ്​ ബിൻ നവാസ്​ അൽ കെത്​ബിയാണ്​ ഇക്കാര്യം അറിയിച്ചത്​.

ഖലാസ​െൻറ ഫോൺ എത്തിയതോടെ വനിത പൊലീസ്​ സംഘം വീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തുകയായിരുന്നു. ശേഷം ദുബൈ പൊലീസി​െൻറ ആഡംബര വാഹനത്തിലായിരുന്നു നഗരത്തിൽ കറങ്ങാൻ ഇറങ്ങിയത്​.

പൊലീസുമായി കളിച്ചും ചിരിച്ചും ഇടപഴകിയ കുഞ്ഞി​െൻറ മനസിലെ പേടി ഏറെക്കുറെ ഇല്ലാതായെന്നാണ്​ വിലയിരുത്തൽ. പൊതുജനങ്ങൾക്ക്​ ഇത്തരം എന്ത്​ ആവശ്യമുണ്ടെങ്കിലും വിളിക്കാമെന്നും സന്തോഷം പകരാനും പൊലീസിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അൽ കെത്​ബി പറഞ്ഞു.

കുഞ്ഞി​െൻറ പേടി അകറ്റാൻ നേരി​ട്ടെത്തിയ പൊലീസിന്​ പിതാവ്​ അൽ ഖലാസൻ നന്ദി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.