???????????? ????????????? ????????????? ??????? ???????????? ???????????????

ജോൺസൺ മാസ്​റ്ററുടെ ഗാനങ്ങളുമായി ‘ശ്യാമാംബരം’ മേള ഇന്ന്

അബൂദബി: മലയാളി മമ്​സ്‌ മിഡിലീസ്​റ്റ്​, കേരളൈറ്റ് വിമൻ ഇൻ അബൂദബി സംഘടനകൾ ചേർന്ന്​ പ്രശസ്​ത സംഗീത സംവിധായകൻ ജോൺസൺ മാസ്​റ്ററുടെ മികച്ച ഗാനങ്ങൾ കോർത്തിണക്കി ശ്യാമാംബരം നൃത്ത^സംഗീത മേള സംഘടിപ്പിക്കുന്നു. ശനിയാഴ്​ച രാത്രി ഏഴ്  മുതൽ അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സ​െൻറർ (ഐ.എസ്.സി) ഓഡിറ്റോറിയത്തിലാണ്​ പരിപാടി. 
പ്രശസ്ത ഗായകരായ ബിജു നാരായണൻ, സുദീപ് കുമാർ, റോഷ്‌നി എന്നിവർ നയിക്കുന്ന പരിപാടിയിൽ ജോൺസൺ മാസ്​റ്ററുടെ പത്നി റാണി ജോൺസണും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവേശം സൗജന്യമാണ്​. പ്രീത ക്രിസ്​റ്റി, ജസീല സമീർ, ജോണിയ മാത്യു, ഡെൽഫിൻ ജോർജ്, മഞ്ജു പ്രദീപ്, നീതി പ്രജിത്, ഷംന സാ​േൻറാ, അർഷിൻ സാജുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.     
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.