സാന്ത്വന സംഗീതവുമായി ഡോക്​ടർമാരെത്തി; പിരിഞ്ഞുകിട്ടിയത്​ പത്ത്​ ലക്ഷം ദിർഹം

ദുബൈ: അപൂർവ്വ സംഗീത വിരുന്നിനാണ്​ വ്യാഴാഴ്​ച രാത്രി ദുബൈ ഒാപറ സാക്ഷ്യംവഹിച്ചത്​. മ്യുസീഷ്യൻമാരായ ഫിസീഷ്യൻമാർ കാഴ്​ചവെച്ച സംഗീത വിസ്​മയം. 15 രാജ്യങ്ങളിൽ നിന്നുള്ള 75 ഡോക്​ടർമാരായിരുന്നു സംഗീത പ്രപഞ്ചം സൃഷ്​ടിച്ചത്​. വേൾഡ്​ ഡോക്​ടേഴ്​സ്​ ഒാർക്കസ്​​ട്രയിലെ അംഗങ്ങളാണ്​ ഇവർ. അൽ ജലീല ഫൗണ്ടേഷന്​ വേണ്ടി ധനസമാഹരണം നടത്താനാണ്​ ഇവർ ഒത്തുകൂടിയത്​. യു.എ.ഇ. വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം രക്ഷാധികാരിയായിരിക്കുന്ന ഫൗ​േണ്ടഷൻ 10ലക്ഷം ദിർഹമാണ്​ സംഗീത പരിപാടിയിലൂടെ സമാഹരിച്ചത്​.
ഇൗ തുക യു.എ.ഇയിലെ ആധുനിക വൈദ്യ ഗവേഷണത്തിന്​ നൽകാനാണ്​ തീരുമാനം. ബീഫോവൻ ചിട്ടപ്പെടുത്തിയ സംഗീതം മുതൽ ദുബൈ ചേമ്പർ ഒാർക്കസ്​ട്രയുടെ ഡയറക്​ടർ ​േജാനാഥൻ ബാരറ്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദി​​െൻറ കവിതയെ ആസ്​പദമാക്കി തയാറാക്കിയതു വരെ സംഘം അവതരിപ്പിച്ചു. ഡോക്​ടർമാർ അവരുടെ ആത്​മാവും ഹൃദയവും കൊണ്ടാണ്​ സംഗീതമേള അവതരിച്ചിച്ചതെന്ന്​ ബാരറ്റ്​ മാധ്യമങ്ങളോട്​ പറഞ്ഞു. തങ്ങളുടെ അഞ്ചാം വാർഷികത്തിൽ നടന്ന പരിപാടിക്ക്​ ഡോക്​ടർമാരോട്​ നന്ദിയു​െണ്ടന്ന്​ അൽ ജലീല ഫൗണ്ടേഷൻ ഡയറക്​ടർ ബോർഡ്​ ചെയർപേഴ്​സൺ ഡോ. രാജ ഇൗസ സാലിഹ്​ അൽ ഗുർഗ്​ പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.