യു.എ.ഇയിലെ പൂക്കളത്തില്‍ സലാലയിലെ കാശിതുമ്പകള്‍

ദു​ൈബ: പെരുന്നാളിന് കിട്ടിയ നീണ്ട അവധി ആഘോഷിക്കാന്‍ ഒമാനിലെ കേരളമായ സലാലയിലേക്ക് പോകുന്ന സുധീഷിനോട് കൂട്ടുകാരന്‍ റഹീം ചോദിച്ചു, പോയിവരുമ്പോള്‍ നീ എനിക്ക് എന്ത് കൊണ്ടുവരുമെന്ന്. എന്നാല്‍ മനസില്‍ പോലും നിനക്കാത്ത സമ്മാനവുമായാണ് സുധീഷ് ഉത്രാട നാളില്‍ തിരിച്ചത്തെിയത്. മഴയുടെ തലോടലേറ്റ് തുമ്പികളുടെ ചുംബനമേറ്റ് രാപ്പാടികളുടെ പാട്ടേറ്റ് വിരിഞ്ഞ ഒരു കുമ്പിള്‍ കാശിതുമ്പകളായിരുന്നു അത്. വാഴയില കുമ്പിളില്‍ പൊതിഞ്ഞ പൂക്കള്‍ക്ക് ഗ്രാമ സുഗന്ധം. തിരുവോണ പൂക്കളത്തിലെ പ്രധാന അലങ്കാരമായിരിക്കും ഈ പൂക്കളെന്ന് റഹീം പറഞ്ഞു. 
ഇത്തവണത്തെ പെരുന്നാള്‍ സലാലയിൽ ആഘോഷിച്ചവർ നിരവധി. ചന്നം പന്നം പെയ്യുന്ന മഴയും, നിറഞ്ഞ തോടും നദിയും, നൂറ് മേനി വിളഞ്ഞ കൃഷിയും, പൂവണിഞ്ഞ മലയും, നൃത്തം വെക്കുന്ന മയിലും, മലയോരത്ത് മേയുന്ന നാല്‍ക്കാലികളും, കളകളാരവം പൊയിക്കുന്ന വെള്ള ചാട്ടവും തന്നെയാണ് സലാലയിലേക്ക് മലയാളികളെ അകര്‍ഷിക്കുന്നത്. 
എന്നാല്‍ സലാലയിലെ കാശിതുമ്പ പാടത്തേക്ക് അധികമാരും പോകാറില്ല എന്നാണ് യാത്രക്കാരിലേറെ പേരും അഭിപ്രായപ്പെടുന്നത്. പോയവരാകട്ടെ ഇക്കുറി തിരുവോണ പൂക്കളത്തിലിടാന്‍ ധാരാളം പൂവുമായാണ് എത്തിയിരിക്കുന്നത്. മഴനനഞ്ഞ പൂവായത് കാരണം വാട്ടം തട്ടുകയില്ല എന്ന ഗുണവുമുണ്ട്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.