യു.എ.ഇ-ഇന്ത്യ ബിസിനസ് ഫെസ്​റ്റ്​ തുടങ്ങി

ദുബൈ: യു.എ.ഇയിലുടനീളം ആദ്യമായി നടക്കുന്ന ഐ.ബി.എം.സി ഫിനാൻഷ്യൽ  പ്രഫഷനൽ  ഗ്രൂപ്പി​െൻറ -യു.എ.ഇ-^ ഇന്ത്യ ബിസിനസ് ഫെസ്റ്റിന് ദുബൈയിൽ തുടക്കം. അർമാനി ഹോട്ടലിൽ നടന്ന ഒൗപചാരിക ചടങ്ങിൽ ഐ.ബി.എം.സി യു.എ.ഇ ചെയർമാൻ ശൈഖ് ഖാലിദ്  ബിൻ  അഹമദ് അൽ  ഹാമദും മാനേജിങ് ഡയറക്ടറ സി.ഇ.ഒയുമായ പി.കെ. സജിത്കുമാറും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.
എല്ലാ എമിറേറ്റുകളെയും സംയോജിപ്പിച്ചു 10 മാസങ്ങളിലായി നടക്കുന്ന ബിസിനസ് ഫെസ്റ്റിനാണ് തുടക്കംകുറിച്ചിരിക്കുന്നത്.
 ഇരു രാജ്യങ്ങൾക്കും ഇടയിലെ നിക്ഷേപ , വ്യവസായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന  പ്രവാസി ഇന്ത്യക്കാർക്കും , വിദേശ നിക്ഷേപകർക്കും  അന്താരാഷ്ട്ര വ്യാപാര സമൂഹത്തിനും ഒരു പോലെ ഗുണകരമാകുന്ന നീക്കമാണിത്.
ശൈഖ് റാഷിദ് അൽ നൂരി , ദുബൈ എക്സ്പോർട്ട് ഡെപ്യൂട്ടി സി.ഇ.ഒ  മുഹമ്മദ് അലി അൽ കമാലി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ അംബരീഷ് ദത്ത,സി.ഇ. ക്ലബ് വേൾഡ് വൈഡ് ഫൗണ്ടർ ഡോ. താരിഖ് എ നിസാമി ,ഐ.എൽ ആൻഡ് എഫ് എസ് മാനേജിങ് ഡയറക്ടർ രംഗരാജൻ ,അപെക്സ് ഫണ്ട് മീന റീജിയണൽ ഹെഡ് ഗ്ലൈൻ ഗിബ്സ് ,ദുബൈ എഫ് ഡി ഐ സീനിയർ മാനേജർ വാലിദ് മർഹൂം ,  ഐ.ബി.എം.സി എക്സിക്യുട്ടിവ് ഡയറക്ടർ പി.എസ്.അനൂപ്, അഡ്വ.ബിനോയ് ശശി, മോണിക്ക അഗർവാൾ , ശശികുമാർ, അനസൂയ,  തുടങ്ങിയവരും ഇന്ത്യ , യു എ ഇ , ജി സി സി , യു എസ് , യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും പ്രത്യേക ക്ഷണിതാക്കളും  ചടങ്ങിൽ സന്നിഹിതരായിരുന്നു
തുടർന്ന് എണ്ണയിതര വ്യവസായ മേഖലയിലെ 12 ഓളം സെക്ടറുകളിലെ വളർന്നു വരുന്ന അവസരങ്ങളെപ്പറ്റി വ്യവസായ സെമിനാറുകളും ശില്പശാലകളും നടന്നു . 
നിക്ഷേപ സാധ്യതകൾ വിപുലപ്പെടുത്താനുള്ള പുതിയ കരാറിൽ ഐ.എൽ ആൻഡ് എഫ്.എസും ഐ.ബി.എം.സി യും ഒപ്പുെവച്ചു. 17 ഓളം വ്യവസായമേഖലയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഗവേഷണറിപ്പോർട്ടി​െൻറ പ്രകാശനവും ചടങ്ങിൽ നടന്നു .ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികൾക്ക് യു.എ.ഇയിൽ ബിസിനസ് തുടങ്ങാൻ സഹായകമാകുന്ന ഐ.ബി.എം.സി കോർപ്പറേറ്റ് സ്‌പോൺസർഷിപ് പരിപാടിയുടെ  പ്രഖ്യാപനവും ചടങ്ങിൽ നടന്നു. 
ബിസിനസ് ഫെസ്റ്റ സമാപനത്തോടനുബന്ധിച്ചു വ്യവസായ രംഗത്തെ പ്രഗത്ഭർക്ക്  അവാർഡുകൾ നൽകാനും പദ്ധതിയുണ്ടെന്ന് ഐ.ബി.എം. സി എംഡിയും സി.ഇ.ഒയുമായ പി.കെ. സജിത്കുമാർ പറഞ്ഞു.  ബിസിനസ് ഫെസ്റ്റ 2017 ഡിസംബറിൽ അബൂദബിയിൽ സമാപിക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.