ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ ചാപ്റ്റർ ഒരുക്കുന്ന വടകര മഹോത്സവം മെയ് 11ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വടകര എൻ. ആർ.ഐ ഫോറം ഷാർജ ഇത് മൂന്നാം തവണയാണ് വടകര മഹോത്സവം എന്ന പേരിൽ മെഗാ ഇവൻറ് സംഘടിപ്പിക്കുന്നത്.
സാമൂഹിക, വ്യവസായ പ്രമുഖരെ ആദരിക്കുന്ന ചടങ്ങിൽ ഷാർജയിലെ ഭരണ, ഉദ്യേഗസ്ഥ തലത്തിലെ ഉന്നതരും സാംസ്കാരിക നായകരും സംഘടനാ നേതാക്കളും കലാകാരൻമാരും ഒരുമിക്കുന്ന ആഘോഷ പൂർണമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ഷാർജയിൽ ചേർന്ന എൻ.ആർ.ഐ ഫോറം എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പ്രസിഡൻറ് സഅദ് പുറക്കാട് അധ്യക്ഷത വഹിച്ചു. വിജയൻ കുറ്റ്യാടി, നാസർ വേളം, മുസ്തഫ മുട്ടുങ്ങൽ, ഷാജി ചെറിയത്ത്, സുബൈർ വള്ളിക്കാട്, നിയാസ് തിക്കോടി, അബ്ദുല്ല മാണിക്കോത്ത്, കെ.ടി.മോഹനൻ, ഫർഹാദ് എൻ.കെ, നസീർ കുനിയിൽ, നിസാർ വെള്ളികുളങ്ങര, ഫക്രുദ്ധീൻ, സജീർ കൊളായി, സി.കെ കുഞ്ഞബ്ദുല്ല, റിയാസ് എന്നിവർ സംസാരിച്ചു. സുജിത്ത് ചന്ദ്രൻ സ്വാഗതവും മുഹമ്മദ് കുറ്റ്യാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.