യെമനിൽ മരിച്ച സൈനിക​െൻറ മൃതദേഹം കൊണ്ടുവന്നു

അബൂദബി: യെമനിൽ നിയമാനുസൃത സർക്കാറിനെ അധികാരത്തിലേറ്റാൻ വേണ്ടി അറബ്​ സഖ്യസേന നടത്തുന്ന ‘പ്രത്യാശ പുനഃസ്​ഥാപന ദൗത്യത്തിൽ പ്രവർത്തിക്കവേ രക്​തസാക്ഷിയായ യു.എ.ഇ സൈനിക​​െൻറ മൃതദേഹം യു.എ.ഇയിലെത്തിച്ചു.
 ഷാർജ എമിറേറ്റിലെ കൽബ സ്വദേശി ഫസ്​റ്റ്​ സെർജിയൻറ്​ സകരിയ സുലൈമാൻ ഉബൈദ്​ ആൽ സആബിയുടെ മൃതദേഹമാണ്​ യു.എ.ഇ സായുധസേന വിമാനത്തിൽ വെള്ളിയാഴ്​ച അബൂദബി അൽ ബതീൻ വിമാനത്താവളത്തിലെത്തിച്ചത്​. 
സായുധസേനയിലെ നിരവധി ഉന്നത ഉദ്യോഗസ്​ഥർ അന്ത്യാഞ്​ജലിയർപ്പിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.