അബൂദബി: ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 1000 കമ്യൂണിറ്റി പൊലീസുകാര്‍ ഉടന്‍ സേവനത്തിനിറങ്ങും. ജനങ്ങള്‍ തമ്മിലെ സംഘര്‍ഷങ്ങളില്‍ ഇടപെടുക, വിവിധ പരിപാടികള്‍ക്കത്തെുന്ന ജനങ്ങളെ നിയന്ത്രിക്കുക, അപകടമുണ്ടായാല്‍ ഗതാഗത നിയന്ത്രണം നടത്തുക തുടങ്ങിയവയാണ് ഇവരുടെ ചുമതലകള്‍.
യു.എ.ഇ പൗരന്മാരും വിദേശികളും കമ്യൂണിറ്റി പൊലീസില്‍ അംഗങ്ങളാണ്. സ്വര്‍ണ നിറത്തിലുള്ള പട്ട പിടിപ്പിച്ച കടും നീല ജാക്കറ്റാണ് യൂനിഫോം.
2016 സെപ്റ്റംബറില്‍ തുടങ്ങിയ ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിക്ക് വലിയ പ്രതികരണമാണ് ജനങ്ങളില്‍നിന്ന് ലഭിച്ചത്. പദ്ധതിയിലേക്ക് അപേക്ഷിച്ച 5000 പേര്‍ പരിശീലനത്തിലാണ്. 18 വയസ്സ് തികഞ്ഞ യു.എ.ഇ താമസ വിസയുള്ള ഏത് രാജ്യക്കാര്‍ക്കും കമ്യൂണിറ്റി പൊലീസിലേക്ക് അപേക്ഷിക്കാമെന്ന് ‘നമ്മളെല്ലാം പൊലീസ്’ ഡിവിഷനിലെ ഹുമൈദ് ആല്‍ കല്‍ബാനി പറഞ്ഞു. അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള അഞ്ച് ശില്‍പശാലകളില്‍ പങ്കെടുക്കുന്നതോടെ പരിശീലനം പൂര്‍ത്തിയാകും.
വിവിധ സാഹചര്യങ്ങളെ നേരിടല്‍, ഗതാഗത നിയന്ത്രണം, റിപ്പോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയവയാണ് ശില്‍പശാലകളില്‍ പരിശീലിപ്പിക്കുന്നത്. ശാരീരികമായ പരിശീലനമൊന്നും ഇല്ളെന്നും ഹുമൈദ് ആല്‍ കല്‍ബാനി വ്യക്തമാക്കി.
സിഗ്നലുകള്‍ തകരാറിലായാല്‍ ഗതാഗത നിയന്ത്രണ ചുമതല കമ്യൂണിറ്റി പൊലീസിനാണ്. ജനങ്ങള്‍ തമ്മിലുള്ള വഴക്കുകളില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാനും ഇവര്‍ക്ക് അധികാരമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആപ്ളിക്കേഷന്‍ മുഖേന അബൂദബി പൊലീസിന് റിപ്പോര്‍ട്ട് അയക്കാന്‍ കമ്യൂണിറ്റി പൊലീസ് അംഗങ്ങള്‍ക്ക് സാധിക്കും. ഫോട്ടോകളും ആപ്ളിക്കേഷന്‍ വഴി അയക്കാം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അബൂദബി പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.