സൗഹൃദവലയം ഏഴൂർ ഇൗദാഘോഷം

ദു​ബൈ: തിരൂർ -ഏഴൂരിലെ പ്രവാസി കൂട്ടായ്മയായ ‘സൗഹൃദവലയം ഏഴൂർ’ ദുബൈ സബീൽ പാർക്കിൽ പെരുന്നാൾ പെരുമയെന്നപേരിൽ ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. 
പല തലമുറയിലെ ആളുകൾ പങ്കെടുത്ത മുഖാമുഖം ശ്രദ്ധയമായി. ഏഴൂരിൽ ഭിക്ഷാടന മാഫിയക്കെതിരെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ,പുഴ സംരക്ഷണത്തിനു പ്രചാരണം സംഘടിപ്പിക്കാനും സംഗമം തീരുമാനിച്ചു. കോൽക്കളി, പ്രശ്​നോത്തരി എന്നിവയും വിവിധ മത്സരങ്ങളുമുണ്ടായിരുന്നു. മുനീർ കെ ഏഴൂർ അധ്യക്ഷത വഹിച്ചു.
ഷബീഫ് ,ഫസൽ,പി.സി.നൗഫൽ,റിയാസ്പറമ്പാട്ട് ,എം.കെ.ലത്തീഫ് നാസർ കരിമ്പനക്കൽ,അക്ബർ അടൂക്കാട്ടിൽ,കുഞ്ഞിപ്പ മാലപറമ്പിൽ,മൊയ്തീൻ കുന്നത്ത് എന്നിവർ സംസാരിച്ചു, എം.കെ.ഹമീദ്  സ്വാഗതവും അസ്​ലം മാലപറമ്പിൽ നന്ദി യും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.