ദുബൈ: വിദ്യാഭ്യാസ രംഗത്ത് പുതു തലമുറക്ക് കൂടുതൽ പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം ദുബൈ യൂണിയൻ ഇൗ വർഷം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ശാരദ ദേവി എക്സലൻസി അവാർഡുകൾ നൽകി ആദരിച്ചു.
യൂണിയൻ വൈസ് ചെയർമാൻ ശിവദാസൻ പൂവാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം സേവനം അസോസിയേഷൻ വൈസ് ചെയർമാൻ വചസ്പതി ഉൽഘാടനം ചെയ്തു.
സൂരജ് മോഹൻ, ഷാജി, പി .ജി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. അലൻ ഷാജി, മേദ ബൽദേവ് ,ദീപിക ശിവദാസ് ,മൗര്യ. ജി. രാജ്, ഹരിത ഷാജി, ഗോപിക ദാസ്, സൗഭാഗ്യ സൂരദാസ്, അർജുൻ പ്രമോദ്, ജുവാൻ രാജ്, അർജുൻ മോഹൻ, മാളവിക പ്രകാശ് , മേഘ എം .ജെ , മിനു മോഹൻദാസ്, രാഹുൽ രമേശ് എന്നിവരാണ് ഇപ്രാവിശ്യത്തെ ശാരദ ദേവി എക്സലൻസി അവാർഡ് ജേതാക്കൾ. യൂണിയൻ ചെയർമാൻ എം.കെ. രാജൻ വിജയികളെ അഭിനന്ദിച്ചു.യൂണിയൻ കൺവീനർ സാജൻ സത്യ സ്വാഗതം പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.