അബുദാബി: തവനൂർ മണ്ഡലം കെ.എം.സി.സി രണ്ടാം പെരുന്നാൾ ദിനത്തിൽ ഒരുക്കിയ ആഘോഷ പരിപാടിയിൽ വൻ പങ്കാളിത്തം. ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ഇശൽ വിസ്മയം എന്ന പേരിൽ നടന്ന പരിപാടിയിൽ എടപ്പാൾ ബാപ്പു, സിബില്ല സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ അനുഗ്രഹീത ഗായകർ തനത് മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചു. പ്രമുഖ ഗാനരചിതാവ് ഒ.എം. കരുവാരകുണ്ട് ഗായിക സിബില്ലാ സദാനന്ദന് ഉപഹാരം നൽകി. മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ബൈത്തുറഹ്മയുടെ ബ്രോഷറർ കെ.കെ.മൊയ്തീൻകോയയിൽ നിന്ന് സലാം പുറത്തുർ ,നാസർ മംഗലം ,നൗഷാദ് തൃപ്രങ്ങോട് എന്നിവർ സ്വീകരിച്ചു.
പഞ്ചഗുസ്തി മൽസരത്തിൽ മൂന്നു തവണ സ്വർണ്ണ മെഡൽ നേടിയ തവനൂർ സ്വദേശി ഫക്രുദ്ദീനെ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡൻറ് കളപ്പാട്ടിൽ അബു ഹാജി ആദരിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജന:സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് ഉദ്ഘാടനം ചെയ്തു. സലാം പുറത്തൂർ അധ്യക്ഷത വഹിച്ചു , നാസർ മംഗലം സ്വാഗതവും നൗഷാദ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു. മൊയ്തീൻ നടുവട്ടം, അഷ്റഫ് പൊന്നാനി ,ഹിദായത്തുല്ല ,ഷമീർ പുറത്തൂർ , റാഫി പെരുന്തല്ലുർ, ഹൈദർ നടുവട്ടം എന്നിവർ സംസാരിച്ചു. മമ്മിനടുവട്ടം റഹീം തണ്ഡലം ,നിസാർ വട്ടംകുളം ,ഷാജി കാലടി ,ഷൗക്കത്ത് പുറത്തൂർ ,മുനീർ പുറത്തുർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.