കേരള സോഷ്യൽ സെൻററിൽ  വായന ദിനം

അബൂദബി:  വായന ദിനത്തി​​​െൻറ ഭാഗമായി അബൂദബി കേരള സോഷ്യൽ സ​​െൻറർ ബാലവേദി ‘മധുരം മലയാളം’ വായ​േനാത്സവവും  മലയാളം ക്ലാസ്​ പ്രവേശനോത്സവവും സംഘടിപ്പിച്ചു. ഉല്ലാസ് കോയ മുഖ്യപ്രഭാഷണവും അശ്വതി വിപിൻ  പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി.   
പ്രീത നാരായണൻ വായനാദിന സന്ദേശം വായിച്ചു. ദേവിക രമേശ്. ജിതിൻ, അഞ്ജന, കൃതിക എന്നിവർ കവിതകൾ ചൊല്ലി. എഴുത്തുകാരുടെ കയ്യൊപ്പുള്ള പുസ്തകം   ലൈബ്രേറിയൻ ഫൈസൽ ബാവ സ്വീകരിച്ചു.
 കെ.എസ് സി.വൈസ് പ്രസിഡൻറ്​  ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.  കീർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു.  സന്തോഷ് കുമാർ സ്വാഗതവും ബാലവേദി പ്രസിഡൻറ്​ നിവേദ് ബിനു നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.